Chapter Title : അവൾ അയന 1 [AARKEY]
കാണിച്ചു ............ സിദ്ധുവിന്റെ ഒരു കണ്ണ് എപ്പോയും ജോബിയുടെ വീട്ടിലെത്തിയാൽ അയനയെ തിരയുന്നത് പതിവായി ........... അവന്റെ മനസ്സിൽ അവളുടെ രൂപം പതിഞ്ഞു കഴിഞ്ഞിരുന്നു .............
അങ്ങനെ വർഷങ്ങൾ കൂടി കടന്നുപോയി ............. അയനയും പ്ലസ് ടു കഴിഞ്ഞു ജോബിയുടെ കയ്യിൽ നിന്നും ബുക്കുകൾ കിട്ടുമെന്ന് കരുതി ......അവളും ആർക്കിടെക്ചർ എഞ്ചിനീറിങ്ങിനു ജോയിന്റ് ചെയ്തു .......... വേറെ ഒരു സഹായവും റിച്ചാർഡിന്റെയും ഭാര്യയുടെയും ഭാഗത്ത് നിന്ന് കിട്ടില്ലെന്ന് അയനക്കും അറിയാമായിരുന്നു .............
ആദ്യദിവസം കോളേജിൽ പോകാനായി അയന ബസ്‌സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു ......... ഒരാൾ ബീഡിയും വലിച്ച് അവളുടെ അടുത്തേക്ക് നടന്നു വരുന്നതവൾ ശ്രെദ്ധിച്ചു .......... അവൻ അവളുടെ മുന്നിലോടെ നടന്നുപോയി ........... പോകുന്ന സമയത്ത് അയനയുടെ അടുത്തെത്തിയപ്പോൾ അവൻ അയനയോട് പറഞ്ഞു ........ നല്ല മുടിയും നല്ല കുട്ടിയും …കൊള്ളാം ........... ഇതുപറഞ്ഞുകൊണ്ടാവൻ അയനയുടെ മുഖത്തുനോക്കി ചിരിച്ചു .......... അയനക്കും പെട്ടെന്നു ചിരിവന്നു ......... അവൾ ഒരിക്കലും അത് പ്രേതീക്ഷിച്ചില്ലാ ...
ബസ്സിൽ കയറി പോകുന്ന സമയം അവൾ ചിന്തിച്ചു ......... ഇത്ര ചെറുപ്പത്തിലേ ആ ചെക്കൻ ബീഡിയോക്കെ വലിക്കുന്നുണ്ടല്ലോ ........... ആഹ് ചിലപ്പോൾ വല്ല തല്ലിപ്പൊളിയും ആയിരിക്കും .......... വീണ്ടും അയനക്ക് സംശയം ഈ തല്ലിപ്പൊളി പിള്ളേരല്ലാതെ ജോബിച്ചേട്ടനും വലിക്കുന്നത് കണ്ടിട്ടുണ്ടല്ലോ ......... ജോബിച്ചേട്ടനും ഈ പ്രായമല്ലേ ഉള്ളു ......... അപ്പൊ ഈ പ്രായത്തിൽ ആയിരിക്കും സിഗരറ്റ് വലി തുടങ്ങുന്നത് ........... ആഹ് എന്തോ ആകട്ടെ എനിക്കെന്താ .............
കോളേജിൽ എത്തിയ അയനയെ എല്ലാവരും പെട്ടെന്ന് തിരിച്ചറിഞ്ഞു ........... അയന കടന്നു പോയ ഗേറ്റിന്റെ അടുത്തുള്ള ചുവരിൽ അയന അവളുടെ ആ വലിയ ചിത്രം കണ്ടു ............ അയന ആലോചിച്ചു ആരായിരിക്കും ഈ പടം ഇവിടെ വരച്ചത് ......... അതിന്റെ അടിയിൽ എഴുതി ഇട്ടിരുന്ന കുറിപ്പും അവൾ വായിച്ചു ......... അവൾ ക്ലസ്സിലേക്ക് കടന്നു ......... എല്ലാവരും അവളെ വലിയ അദ്‌ഭുതത്തോടെ നോക്കി ........ ഒരു പെൺകുട്ടി അവളെ പരിചയപ്പെട്ടു .....ഹായ് അയന ....... ഞാൻ കാർത്തിക .........
അയന ....... എന്റെ പേരെങ്ങനെ അറിയാം ??????
💬 Comments
View all comments