0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 589

കാണുമോന്നാ .......... അമേരിക്കക്കാരുടെ മകനല്ല ഞാൻ .............

അയന ചിരിച്ചുകൊണ്ട് സിദ്ധുവിനെ നോക്കി .........  എന്നിട്ടവന്റെ ചെവിയിൽ പറഞ്ഞു ...... പിന്നെ എനിക്ക് ആരുമില്ലാത്തതുകൊണ്ടു കൂലിപ്പണിക്കാരനായാലും എനിക്ക് പ്രേശ്നമൊന്നും ഇല്ല ........ ആർക്കിടെക്ട തന്നെ ആവണം എന്നില്ല കേട്ടോ ........

സിദ്ധു ....... ഡീ നിനക്ക് ഞാൻ കുറച്ചു സ്വീറ്റ്‌സ്  വാങ്ങി കൊണ്ട് വന്നിട്ടുണ്ട് ......... നീ അത് പെട്ടെന്ന് കഴിച്ചോ .......

സിദ്ധു അവൻ വാങ്ങിക്കൊണ്ടു വന്ന സ്വീറ്റ്‌സ് അവൾക്ക് നേരെ നീട്ടി ....... അയന അതിൽ ഒരെണ്ണം എടുത്ത് ആദ്യം സിദ്ധുവിന്റെ വായിൽ വച്ച് കൊടുത്തു അതുകഴിഞ്ഞു അതിന്റെ ബാക്കി അവൾ കഴിച്ചു ......... സിദ്ധുവിനും അത് സന്തോഷമായി ...........  സിദ്ധു ....... ഡി സമയം കുറെ ആയി ........ വാ നമുക്കിറങ്ങാം ........

അവർ രണ്ടുപേരും ബൈക്കിൽ കയറി ..... സിദ്ധു അവളെ വീടിനടുത്താക്കി കൊടുത്തു ....... ഇറങ്ങാൻ നേരം അയന സിദ്ധുവിനോട് പറഞ്ഞു.......

സിദ്ധു ........ ഡി നിനക്ക് ശനിയാഴ്ച ഇറങ്ങാൻ പറ്റുമോ ???

അയന ....... നല്ല ഉദ്ദേശത്തിൽ ആണോ  ഈ വിളി .........

സിദ്ധു ........ അന്ന് ഞാൻ ഫ്രീ ആണ്… നിനക്ക് ഇറങ്ങാൻ പറ്റുമോ ?

അയന ......... ഞാൻ ഇറങ്ങാം യെവിടെപോകുന്നെന്നോ എന്തിനീ പോകുന്നെന്നോ എന്നോട് ആരും ചോദിക്കാറില്ല .....അങ്ങനെ എന്നോട് ആരും ചോദിക്കാറുമില്ല ...... ഞാൻ ഒന്നും പറയാറുമില്ല ....... എന്നെ ഇപ്പൊ സിയാ 'അമ്മ ഒന്നിനും വിളിക്കാറുമില്ല ....... ഒരു പട്ടിയെ വീട്ടിൽ വെറുതെ അഴിച്ചു വിട്ടു വളർത്തുന്നു അത്രതന്നെ ........... എന്തെങ്കിലും വേണമെങ്കിൽ ഞാൻ അങ്ങോട്ട് പറയണം ........ കാശ് വല്ലതും ആണെങ്കിൽ കോളേജിൽ വിളിച്ചു ചോദിച്ചിട്ടേ തരു ........ പിന്നെ ഗീതാമ്മ ഇടക്കൊക്കെ വിളിക്കും .......അവിടെ വല്ല ജോലിയും ഉണ്ടെങ്കിൽ ........ അങ്ങനെ ചോദിച്ചാൽ ഞാൻ പറയാം ഫ്രണ്ടിന്റെ വീട്ടിൽ പോയി കുറച്ചു നോട്ട് എഴുതി എടുക്കാനുണ്ടെന്ന് ........... ചേട്ടൻ ഒരിടത്തും  പോകാതിരുന്നാൽ  മതി ......... ഞാൻ അതി രാവിലെ അവിടെത്തും .........

കുറച്ചു മുന്നോട്ട് നടന്ന ശേഷം അവൾ തിരിഞ്ഞു

💬 Comments

View all comments