0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.6K

........ ഇല്ല ചേട്ടാ അങ്ങനെ പറയരുത് ചേട്ടൻ ആ കുഞ്ഞിനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചുകൊടുക്കണം .......... ഞാൻ ഒരു ഉദാഹരണം പറഞ്ഞാൽ ദേഷ്യപ്പെടുമോ ..........

ജോസഫ് ........... ഇല്ല നീ പറ .............

ഗീതാമ്മ ........... അമീലിയെ നമ്മൾ എന്തുകൊണ്ടാണ് ജോഷിയുടെ ഭാര്യയായി അംഗീകരിച്ച് വീട്ടിൽ കയറ്റിയത് ........ നമ്മളുടെ ഒരു കുഞ്ഞു അവളുടെ കയ്യിൽ ഉള്ളതുകൊണ്ടല്ലേ .......... അതിനെ റിച്ചാർഡ് എന്തെങ്കിലും ചെയ്യുമെന്ന് നമുക്കും ഭയമുണ്ടായിരുന്നില്ലേ ............ അതുപോലെ അവർക്കും ആ കുട്ടിയെ കിട്ടിയില്ലെങ്കിൽ ആ ഒരു കുടുംബം അടുത്ത തലമുറയില്ലാതെ അന്യംനിന്നുപോകില്ലേ .............. ഒരു മകനുള്ളത് അവനും കുട്ടികളൊന്നും ഇല്ല .... പാവം

ജോസഫ് ഗീതമ്മയെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി

അയന  വീട്ടിലെത്തി  ....... കിളക്കുന്നതിന്റെ ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കി ....... അശ്വിനാണ് ...... ഭയങ്കര പണിയില് ......... അടുത്ത് ഒരു പാത്രത്തിൽ വെള്ളമിരിക്കുന്നതുകണ്ടു ....... സിയാ 'അമ്മ വെള്ളം കൊടുത്തുന്നു തോന്നുന്നു .......... അവൾ മുറിയിലേക്ക് നോക്കി ആരുമില്ല ......... സിയാ 'അമ്മ പുറത്തുപോയെന്നു തോന്നുന്നു ...... അവൾ അശ്വിന്റെ അടുത്തേക്ക് നടന്നു ............

അയന ........ യെന്ത സാറെ ....... ഇപ്പൊ ഭയങ്കര ഗൗരവത്തിലാണല്ലോ ?????? എന്തുപറ്റി ........

അശ്വിൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല അയനയെ മൈൻഡ് ചെയ്യാതെ അവൻ പണി തുടർന്നു ........ അയന തിരിഞ്ഞു നടക്കാൻ നേരം അവൻ ചോദിച്ചു അന്ന് ബൈക്കിൽ കൊണ്ടുപോയ പയ്യനുമായി ഇഷ്ടത്തലാണോ?

അയന ....... അതെന്റെ കൂടെ പഠിക്കുന്ന ഒരു ചേട്ടനാ ....... ഒരു പ്രോജക്ടിന്റെ ആവശ്യത്തിനായി പോയതാ .......

💬 Comments

View all comments