0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 882

പക്ഷെ എന്തോ അവർക്ക് അയനയെ അത്രക്കങ്ങു ഇഷ്ടപ്പെട്ടില്ല ....... അവർ അവനൊരു ഓഫ്ഫർ കൊടുത്തു അയനയെ ഒഴിവാക്കി അവരോടൊപ്പം നില്ക്കാൻ ..........  ഞങ്ങളുടെ എല്ലാ സ്വത്തിനും നിനക്ക് അവകാശം ഉണ്ടാകും ഞങ്ങൾ പറയുന്നത് കേട്ട് ഞങ്ങളോടൊപ്പം ജീവിക്കണം ഞങ്ങള്‌ലുടെ എല്ലാ ബിസ്സ്നെസും നോക്കി നടത്തണം .....ഞങ്ങൾ പറയുന്നതുപോലെയെ ജീവിക്കാൻ പാടുള്ളു ........  ഇനിമുതൽ നിന്റെ അച്ചനും  അമ്മയും ഞങ്ങൾ ആയിരിക്കും.......സമ്മതമാണെങ്കിൽ കൂടാം ....

ഇതിൽ രണ്ടു കാരണങ്ങൾ ഉണ്ട് ..........ഒന്ന് അവനൊരു അച്ഛനെയും അമ്മയെയും കിട്ടും ........ ജീവിതത്തിൽ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല ......... അന്ന് അവർ പറഞ്ഞതുപോലെ അവനും ജീവിതത്തിൽ വിളിക്കാത്ത രണ്ടു വാക്കുകൾ ഉണ്ട് അച്ഛാന്നും അമ്മയെന്നും ......... ഇനിയുള്ള ജീവിതത്തിൽ അവർ കൂടെ കാണും  രണ്ട് ...... അയനക്ക് ഞാൻ അല്ലെങ്കിലും നല്ലൊരു പയ്യനെ കിട്ടും ....

ഓഫർ കിട്ടിയത് ലോട്ടറിയാണ് ......... ഇത്രയും വലിയ വീട്ടിൽ താമസസ്സിക്കാൻ പറ്റുക എന്ന്  പറഞ്ഞാൽ തന്നെ ഭാഗ്യമാണ് .........  ജീവിതത്തിൽ അയനയെ വേണമെങ്കിൽ സഹായിക്കുകയും ചെയ്യാം ..........  പിന്നെ ഞാൻ അവളെ എങ്ങിനെ വഞ്ചിച്ചെന്ന് അവൾ ചിന്തിക്കും ......... ഞാൻ അവളുടെ ദേഹത്ത് പോലും തൊട്ടിട്ടില്ല ..... പിന്നെ ഈ പ്രേമം ഞാനായിട്ട് തുടങ്ങി വച്ചു അത്രതന്നെ ......... അവളെക്കാളും നല്ലൊരു പെണ്ണിനെ എനിക്ക് കിട്ടും ........ അങ്ങിനെ സിദ്ധു ആ ഓഫർ സ്വീകരിച്ചു ............  ഇതെല്ലാം നടക്കുന്നത് അയനയുമായി യാത്ര പറഞ്ഞു ബസിൽ കയറി ഇടക്ക് ആഹാരം കഴിക്കാൻ ഇറങ്ങിയപ്പോഴാണ് ....... അപ്പൊ തന്നെ മൊബൈൽ എടുത്ത് സിം കാർഡ് ഊരിമാറ്റി ........

💬 Comments

View all comments