Chapter Title : അവൾ എന്റെ കാമുകി 2 [Sulthan]
ആയല്ലോടാ.
: എന്താ?
: നിനക്ക് അവളെ ഇഷ്ടമാണോ അതോ വെറും അടുപ്പം മാത്രമാണോ.
: അത് എനിക്ക് തന്നെ മനസ്സിലാകുന്നില്ല. പക്ഷെ, ഒരു കാര്യം ഉറപ്പാണ്.
ഞാൻ പറയുന്നതിന്റെ ഇടക്ക് കേറി അവൾ പറഞ്ഞു,
: അവളില്ലെങ്കിൽ നിനക്ക് പറ്റില്ലല്ലേ?
: ഏറെക്കുറെ.
: എന്നാലും എന്താടാ വേറെ ഒരു പെണ്ണിന്റെയടുത്തും കാണാത്തത് അവളെടുത്ത് കണ്ടത്. അല്ല ഇത്രയും സെന്റിയടിക്കാൻ വേണ്ടി.
ആ ഒരു ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു. മൗനം മാത്രം മറുപടി. എന്തുകൊണ്ട് ഇതുവരെ തോന്നാത്ത ഒരടുപ്പം ഒറ്റ ദിവസം കൊണ്ട് അവളോട് തോന്നി എന്നുള്ളത് അറിയില്ല.
: നീ എന്താ ഒന്നും പറയാത്തത്. അതോ അതിന് മാത്രം മറുപടിയില്ലേ.
എന്റെ മനസ്സു വായിച്ച പോലെയായിരുന്നു അവളുടെ ചോദ്യം.
: അറിയില്ല.
ഒറ്റ വാക്കിൽ പറഞ്ഞൊപ്പിച്ചു. ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ടായിരിക്കണം അവൾ തന്നെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. എന്നിട്ട് അവളുടെ കൂടെ കുറെ നേരം ബീച്ചിൽ കൂടി നടന്നതിനു ശേഷം വീട്ടിലേക്ക് പോയി. വീട്ടിലെത്തുന്നത് വരെ അവൾ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. ഞാൻ എല്ലാം കേൾക്കുന്നുണ്ട്. പക്ഷെ ഒന്നിനും മറുപടി പറയാൻ പറ്റുന്നില്ല. പാതി ഇവിടെയും പാതി അവിടെയുമാണ്. അവളുടെ വീട്ടിലെത്തി അവൾ ഇറങ്ങി വാതിൽ ചേർത്തടച്ചുകൊണ്ട് അവൾ പറഞ്ഞു,
: എനിക്ക് അവളെ ഒന്നു കാണിച്ചു തരണേ.
: എന്തിനാ.
: നിന്റെ മനസ്സിൽ കേറാൻ മാത്രം അത്രയും സുന്ദരിയാണോ എന്നറിയാനാ.
: നിന്നെ അവൾക്ക് നേരിട്ട് പരിചപെടുത്താം അത് പോരെ.
: അത് മതി. പിന്നെ ഒരു കാര്യം,ഇത്രയും ഇഷ്ട്ടം മനസ്സിൽ കൊണ്ട് നടക്കാതെ അവളോട് തുറന്നു പറഞ്ഞേക്ക് ചിലപ്പോൾ വേറെ ആരെങ്കിലും കൊത്തിയാലോ.
: ഓ. ശരി കൊച്ചമ്മേ.
ഇതും പറഞ്ഞ് ഞാൻ വണ്ടിയെടുത്തു കൊണ്ട് പോയി. വീട്ടിലേക്ക് പോകുന്ന വഴിക്കാണ് കണ്ടത് മുത്തു തിരിച്ചു വന്നിട്ടുണ്ട്. മുത്തു എന്നു പറഞ്ഞാൽ കഥയാശൻ എന്നൊക്കെ ഞങ്ങൾ വിളിക്കും. ചെറുപ്പത്തിൽ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട് പുള്ളിടടുത്തു നിന്ന്. നാടോടിയാണ് എവിടെന്നു വന്നു ഇടക്ക് ഇടക്ക് എങ്ങോട്ടാ പോകുന്നത് എന്നൊന്നും ആർക്കും അറിയില്ല.
💬 Comments
View all comments