0%

Chapter Title : അവൾ എന്റെ കാമുകി 2 [Sulthan]

Author : Kambikathakal Read All Parts 441

മടിച്ചു മടിച്ചാണ് പറഞ്ഞു തുടങ്ങിയത്.

: മാളുന് എന്തോ പറ്റിയിട്ടുണ്ട്. സാധാരണ സംസാരിക്കുന്ന രീതിയല്ല. അവൾക്ക് എന്തോ പ്രശ്നം ഉള്ളത് പോലെ ഒരു തോന്നൽ.

: മാളുവോ? അപ്പൊ അതു വരെയൊക്കെ ആയോ.

: അവളെ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഇങ്ങനെ തന്നെയാ വിളിക്കുന്നത്. അതിനിപ്പം എന്താ തെറ്റ്.

: അത് പോട്ടെ. നീ ഒന്നും ചോദിച്ചില്ലേ.

: ചോദിച്ചതാ പക്ഷെ അവൾ ഒന്നും പറഞ്ഞില്ല.

: വിഷമമായോ നിനക്ക്. അങ്ങനെ ഒന്നും ഒരു പെണ്ണിന് വേണ്ടിയും അലിയുന്ന ടൈപ്പ് അല്ലല്ലോ നീ.

: ചെറുതായിട്ട്. ഇന്ന് എനിക്ക് ഒരു മൂടും ഇല്ലായിരുന്നു. വെറുതെ പോയി. അവൾ എന്നോടൊരു സോറി പറഞ്ഞു. അതിന്റെ കാരണവും എനിക്കറിയില്ല.

: സോറി ഒക്കെ പറഞ്ഞത് ചിലപ്പോൾ നിന്നോട് മരിയതിക്ക് സംസാരിക്കതു കൊണ്ടാവാം. അല്ലെങ്കിൽ വേറെ എന്തോ.

: വേറെ എന്ത്‌.

: അത് എന്താ നീ കണ്ടുപിടിച്ചോ. അതിനെങ്കിലും ഈ തല ഒന്ന് ഉപയോഗിക്ക്.നീ അവളെ വിളിച്ചു നോക്കിയാരുന്നോ.

: ഇല്ല അവൾ വിളിക്കട്ടെ.എനിക്കെന്തായാലും ഇന്ന് പറ്റില്ല. നാളെ നോക്കാം.

ഉഷേച്ചിയോട് ഒന്ന് സംസാരിച്ചപ്പോൾ മനസ്സിൽ എന്തോ ഭാരം ഇറങ്ങി പോയത് പോലെ തോന്നി. സമയം ഇപ്പൊ 5 മണിയായി വെറുത വയലിലേക്ക് ഇറങ്ങാം എന്ന് കരുതി. കുളി കഴിഞ്ഞ് ഒരു അസ്സൽ കട്ടൻ ചായയും കുടിച്ചു വയലിലേക്ക് നടന്നു. പത്തെക്കർ സ്ഥലത്ത് നീണ്ടുനിവർന്നു കിടക്കുന്നു. ഇക്കൊല്ലം മഴ കുറവാണ് വയലിൽ പല സ്ഥലത്തും വെള്ളമെത്തിയിട്ടില്ല. വൈകുന്നേരത്ത തണുത്ത കാറ്റും കൊണ്ട് കുറേ നേരം ചിലവഴിച്ചതിന് ശേഷം വീട്ടിലേക്ക്

💬 Comments

View all comments