Chapter Title : അവൾ എന്റെ ശ്രീ [Mr. V]
ആരെ കാണാൻ ആണ്?
ഞാൻ വെറുതെ അമ്പലത്തിലേക്ക്. എന്താ അമ്മ അങ്ങനെ ചോദിച്ചേ?
അല്ല ഏതെങ്കിലും പെണ്ണിനെ കാണാൻ ആണോ ഈ കുളിച്ചൊരുങ്ങി പോകുന്നെന്ന് ഒരു സംശയം. അല്ലാതെ നീയൊക്കെ എന്തിനാ അമ്പലത്തിൽ പോകുന്നെ
അങ്ങനെ ഒരു പെണ്ണ് ഈ വിഷ്ണുവിന്റെ മനസ്സിൽ ഉണ്ടെങ്കിൽ ഈ അമ്മക്കുട്ടി അറിയാതെ ഇരിക്കുവോ
അമ്മയും മോനും എന്താ സ്നേഹം
എന്ന് പറഞ്ഞു കൊണ്ട് ദേവു അടുക്കളയിലോട്ടു വന്നു.
ദേവു എന്നാ ദേവിക അനിയത്തി ആണ്. എന്നേക്കാൾ 3വയസിനു ഇളയതാണ് അവൾ. അച്ഛനും ആയിട്ടെ അവൾ ചെരൂ. അമ്മയുമായി എപ്പോഴും അടിയാണ്. പക്ഷെ തമ്മിൽ കാണാതെ ഇരിക്കാൻ രണ്ടിനും കഴിയില്ല എന്നതാണ് സത്യം.
എന്റെ മോൻ മാത്രമല്ലെ എന്നെ സ്നേഹിക്കാൻ ഒള്ളു. അല്ലാതെ ആരുണ്ട്
ഇത് പറഞ്ഞു കൊണ്ട് അമ്മ എന്നെ കണ്ണടച്ച് കാണിച്ചു.സത്യത്തിൽ അത് അവൾക്കിട്ടൊരു കൊട്ടാണ്.
എന്നാ അമ്മയും മോനും സ്നേഹിക്കു ഞാൻ പോയേക്കാം എന്ന് പറഞ്ഞു കലിതുള്ളി അവള് പോയി.ഞാൻ ചായയും ആയി മുൻവശത്തെക്കു വന്നു.
സാറിവിടെ ച്ചയായും മോന്തി ഇരുപ്പാണോ എന്ന് ചോദിച്ചു കൊണ്ടാണ് അഖിൽ വീടിന്റെ ഗേറ്റ് തുറന്നു മുറ്റത്തേക്ക് വന്നത്.
നീ എന്താ മൈരേ ഒറ്റയ്ക്ക് കണ്ണൻ എവിടെ?
അവൻ കവലയിൽ ഉണ്ട്. പോകുമ്പോൾ പൊക്കാം
എന്നാ പോകാം നീ വാ എന്ന് പറഞ്ഞു ഞാൻ ചായ കുടിച്ചിട്ട് വണ്ടിയുടെ താക്കോലുമായി ഇറങ്ങി.
കീ താ ഞാൻ എടുക്കാം അഖിൽ ഡ്രൈവിംഗ് സീറ്റിലേക്ക് കയറികൊണ്ടവൻ പറഞ്ഞു
മഹിന്ദ്രയുടെ താർ ആണ് ഞങ്ങളുടെ വണ്ടി
രണ്ടു കൊല്ലം മുൻപ് വാങ്ങിയത് ആണ്.
പോകാം വണ്ടി എടുക്ക്. എടാ അഖി എന്നാല് ഞാൻ ഒരു കാര്യം ചോദിക്കട്ടെ?
എന്താടാ കാര്യം പറ
എടാ എനിക്കെന്താടാ അവളെ മറക്കാൻ കഴിയാതെ.
കഴപ്പ് അല്ലാതെന്തു.
അഖി.....
എന്റെ പൊന്നു മൈരേ നീ ഒരു കാര്യം ആലോചിച്ചു നോക്ക് 5കൊല്ലം മുൻപ് അതായത് പത്തിൽ പഠിക്കുമ്പോൾ ആണ് നീ ഇഷ്ട്ടമാ എന്ന് പറയുന്നത്. അതിനു ശേഷം അവളെ അവസാനം കണ്ട ദിവസം വരെ നീ വളവളന്നു സംസാരിച്ചതല്ലാണ്ട് അവള് നിന്നോട് ഒരക്ഷരം
💬 Comments
View all comments