Chapter Title : അവൾ ഒരു മദാലസയായിരുന്നു 1
നാടൻപെൺകുട്ടിയുടെ പകപ്പ് അയാൾ ശ്രദ്ധിച്ചു.
' ഞാൻ ശ്രീകാന്ത്. ഫോട്ടോഗ്രാഫറാ. എന്താ പേര് എന്തുചെയ്യുന്നു?'
' പത്താംക്ളാസ് തോറ്റശേഷം പഠിത്തം നിറുത്തി.
' അതെന്താ പഠിത്തം നിറുത്തിയത്
'അപ്പൻ നേരത്തെ മരിച്ചു. പിന്നെ പഠിക്കേണ്ടെന്ന് അമ്മ പറഞ്ഞു."
ശ്രീകാന്തിന്റെ മനസ്സിൽ ഒരു പാവം പെണ്ണിന്റെ ചിത്രം തെളിഞ്ഞു. അച്ഛൻ മരിച്ചതിനുശേഷം അമ്മയ്ക്ക് മകളെ പഠിപ്പിക്കാനുള്ള പാങ്ങില്ലാതായി കാണും. അതാകും പ്രശ്നം.
എന്താ പേര്?
ജെനറ്റ്
ജെനറ്റിന് എത്ര സഹോദരങ്ങളുണ്ട്?
' സഹോദരിമാരാ ഉള്ളത്. നാലുപേർ. ഞാനാ മൂത്തത് നാലു സഹോദരിമാരുടെ ഉത്തരവാദിത്വമുള്ള ചേച്ചി. ശ്രീകാന്തിന് അവളുടെ പരിതാവസ്ഥ മനസ്സിലായി.
' മോഡലിങ്ങിൽ താത്പര്യമുണ്ടോ? ശ്രീകാന്ത് ചോദിച്ചു.
ജെനറ്റ് പകച്ചു നിന്നു
മോഡലിങ്ങ് എന്താണെന്നറിയാത്ത പെൺകുട്ടിയുടെ പകപ്പായിരുന്നു അത്.
മോഡലിങ്ങ് എന്നാൽ ഒരു തൊഴിലാ. ഒരു മാസം കുറഞ്ഞത് ഇരുപതിനായിരം രൂപവരെയുണ്ടാക്കാം. ജെനറ്റിന്റെ കുടുംബം രക്ഷപ്പെടുകയും ചെയ്യും."
ജെനറ്റിന്റെ മിഴികൾ വിടർന്നു. പൊതുവേ വിടർന്ന മിഴികൾ കൂടുതൽ മിഴിച്ചപ്പോൾ ചന്തം കൂടുന്നു.
ഞാൻ നാളെ വീട്ടിൽ വന്ന് സംസാരിക്കാം- പറഞ്ഞുകൊണ്ട് ശ്രീകാന്ത് തിരിഞ്ഞുനടന്നു.
വല്ലപ്പോഴുമൊരിക്കൽ സിഗററ്റ് വലിക്കുന്ന ശ്രീകാന്ത് അന്നൊരു സിഗററ്റിന് തീകൊളുത്തി വലിച്ചു.
പിറ്റേദിവസം രാവിലെ ശ്രീകാന്ത് ജെനറ്റിന്റെ വീട്ടിലെത്തി.
ഓടുമേഞ്ഞ ചെറിയ വീട്.
മുറ്റത്ത് ചാണകം മെഴുകിയിരിക്കുന്നു.
ശ്രീകാന്തിനെ കണ്ടയുടൻ ജെനറ്റ് ഓടിവന്നു.
' സാർ അകത്തേക്ക് കയറിയിരിക്കണം'
ജെനറ്റ് ഭവ്യതയോടെ പറഞ്ഞു.
ശരി'
ശ്രീകാന്ത് അകത്തേയ്ക്ക് കടന്നു.
പൂമുഖത്ത് കൂശിതമായ ക്രിസ്തുവിന്റെ രൂപം.
'മമ്മ ഇന്നലെ പറഞ്ഞ സാർ' ജെനറ്റ് അകത്തേക്ക് നോക്കിവിളിച്ചു പറഞ്ഞു.
മെലിഞ്ഞ ഒരു സ്ത്രീ വീട്ടിൽ നിന്നും ഇറങ്ങിവന്നു. അവർക്ക്
💬 Comments
View all comments