0%

Chapter Title : അവൾ ഒരു മദാലസയായിരുന്നു 1

Author : kkstories Read All Parts 312

പിന്നാലെ നാലുകൂട്ടികൾ.

എല്ലാവരുടെയും മുഖം ശ്രീകാന്തിൽ പതിഞ്ഞു. അവർ വല്ലാത്ത പ്രതീക്ഷയിലാണെന്ന് അവരുടെ മുഖം വ്യക്തമാക്കി.

സാർ ഞങ്ങളുടെ ആകെ പ്രതീക്ഷ ഇവളുടെ സൗന്ദര്യമാ. ഇവളെ ഏതെങ്കിലും പണക്കാരൻ കെട്ടുമ്പോൾ ഞങ്ങളുടെ കുടുംബവും രക്ഷപ്പെടുമെന്നാണ് പ്രതീക്ഷ.'- ജെനറ്റിന്റെ മമ്മ കൂപ്പുകൈകളോടെ പറഞ്ഞു.

തീർച്ചയായും ഇവൾ രക്ഷപ്പെടും. ലോകമറിയപ്പെടുന്നവളാക്കും. ഇവരുടെ ചാരിത്ര്യം സുരക്ഷിതമായിരിക്കും. പേടിക്കേണ്ട'- ശ്രീകാന്ത് പറഞ്ഞപ്പോൾ ജെനറ്റിന്റെ മുഖം തെളിഞ്ഞു.

' മറ്റുന്നാൾ ഞാനിവിടുന്നുപോകും. എന്റെ കൂടെ കൊച്ചിയിലേയ്ക്ക് വരാൻ തയ്യാറാണോ?

'സാർ പറയുന്നതെന്തും ഞങ്ങൾ അനുസരിക്കാം"- ജെനറ്റിന്റെ അമ്മ പറഞ്ഞു.

ശ്രീകാന്ത് പോക്കറ്റിൽ നിന്നും അഞ്ച് ആയിരം രൂപ നോട്ടുകൾ എടുത്ത് അവർക്ക് നൽകി. 'കൊച്ചിയിൽ ഹോസ്റ്റലിലായിരിക്കും തങ്ങേണ്ടിവരുന്നത്. ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങിക്കൊള്ളു' അപ്പോഴേക്കും ജെനറ്റിന്റെ അനുജത്തി കട്ടൻചായയുമായെത്തി. രാവിലത്തെ ഇടുക്കിത്തണുപ്പിൽ കട്ടൻചായ മൊത്തിക്കുടിച്ചപ്പോൾ വല്ലാത്ത സുഖം.

'ഞാനിറങ്ങട്ടെ'-

ശ്രീകാന്ത്യാത്രപറഞ്ഞിറങ്ങുന്നത് പ്രതീക്ഷയോടെ ജെനറ്റ് നോക്കി നിന്നു.

ശ്രീകാന്തിന് കൊച്ചിയിലേയ്ക്ക് പോകാൻ സിനിമയുടെ നിർമ്മാതാവ് പ്രൊഡക്ഷനിൽ നിന്നും കാർ വിട്ടുകൊടൂത്തു. ശ്രീകാന്ത് കാറിന്റെ മൂന്നിലിരുന്നു. പിറകിലെ സീറ്റിൽ ജെനറ്റ്.

ഇടൂക്കി വിട്ട് കാർ നഗരത്തിലേക്ക് പ്രവേശിച്ചു.

നഗരഭൂമി, താനേറെ ഇഷ്ടപ്പെടുന്ന ഭൂമി. ജെനറ്റിന് സന്തോഷം തോന്നി. ഗ്രാമത്തിൽ വളർന്ന ജെനറ്റ് നഗരത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. തന്നെ വിവാഹം കഴിക്കുന്നയാൾ നഗരത്തിൽ നിന്നുള്ളയാളാകണമെന്നവൾ ആഗ്രഹിച്ചു. സ്വപ്നം കഴെയ്യത്തും ദൂരത്തെത്തിയിരിക്കുന്നു. വണ്ടി കൊച്ചിയിലെത്തി.

ശ്രീകാന്ത് തന്റെ ഫോട്ടോ ഷട്ടിനായി മോഡലുകളെ താമസിപ്പിക്കുന്ന വിമൻസ് ഹോസ്റ്റലിനുമുന്നിൽ വണ്ടി നിറുത്തി.

'ജെനറ്റ് ഇറങ്ങിക്കൊള്ളു--ശ്രീകാന്ത് പറഞ്ഞു.

പുറത്തിറങ്ങുമ്പോൾ ജെനറ്റിന്റെ മുഖത്ത് നല്ല സംഭ്രമമുണ്ടായിരുന്നു.

' പേടിക്കേണ്ട. ഈ ഹോസ്റ്റൽ സുരക്ഷിതമാണ്. ഇവിടെയുള്ളവരെല്ലാം സ്ത്രീകളാ. ഈ

💬 Comments

View all comments