0%

Chapter Title : അവൾ രുഗ്മിണി 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 847

... എന്നെപ്പോലൊരുത്തി കുഞ്ഞിന്റെ വീട്ടിലുമില്ലേ ?''' ബാക്കി കേൾക്കാൻ നിൽക്കാതെ രുഗ്മിണി സ്‌കൂട്ടറെടുത്തു

"' ദേ വരുന്നുണ്ട് കുഞ്ഞേ സെക്യൂരിറ്റി "' കറിയ പുറകിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ രുഗ്മിണി മിററിലൂടെ നോക്കി . കറുത്ത കൈലിയും തെറുത്തു കയറ്റി വെച്ച ഫുൾസ്ലീവ് വെള്ള ഷർട്ടുമിട്ട് റെയ്ബാൻ കൂളിംഗ് ഗ്ലാസും വെച്ച് ജമാൽ .

ബുള്ളറ്റിന്റെ ശബ്ദം അടുത്തടുത്തു വന്നപ്പോൾ അവൾ സ്‌കൂട്ടറിന്റെ വേഗം കൂട്ടി .. മിററിലൂടെ അവൾ ജമാലിനെ നോക്കി . കൊമ്പൻ മീശ പിരിച്ചുകൊണ്ട് ബുള്ളെറ്റ് കൈ കൊടുക്കുകയാണയാൾ .

ഹോട്ടൽ പേളിന്റെ അകത്തേക്ക് രുഗ്മിണി സ്‌കൂട്ടർ കയറ്റി . ഹാൻഡിലിൽ നിന്നും കവറുകൾ എടുത്തവൾ ബാറിലേക്ക് കയറിയതും ജമാലിന്റെ ബുള്ളറ്റ് അവളുടെ കൈനറ്റിക്കിന്റെ അടുത്ത് വന്നു നിന്നിരുന്നു

"' രുക്കുവേ ... ഇതെന്നാടി ഇപ്പ പരിപ്പുവടക്ക് കാണാം കുറഞ്ഞു വരുവാണല്ലോ "''

ചുമട്ടുതൊഴിലാളി പീതാംബരൻ,  വെയിറ്റർ ബാബു അവളുടെ കയ്യിൽ നിന്നും പരിപ്പുവട വാങ്ങി ബേസിനിൽ ഇട്ടപ്പോൾ അതിൽ നിന്നൊരെണ്ണം പൊക്കി കാണിച്ചു പറഞ്ഞു .

"" സൗകര്യമൊണ്ടേൽ കഴിച്ചാ മതിയെടാ "' പുറകിൽ നിന്ന് മുരളുന്ന പോലുള്ള ശബ്ദം കേട്ടപ്പോൾ പീതാംബരൻ ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കി കിറിയും തുടച്ചിറങ്ങി .

"' ജമാലിക്കാ ജവാനില്ല എംസി എടുക്കട്ടേ "'

"' രണ്ടു ലാർജ് .. സോഡാ വേണ്ട വെളളം മതി ""' ജമാൽ പറഞ്ഞിട്ട് പരിപ്പുവടയുടെയും മറ്റും പൈസ വാങ്ങുന്ന രുഗ്മിണിയെ നോക്കി .

"'" മൊട്ട പുഴുങ്ങീതുണ്ട് എടുക്കട്ടേ "" രണ്ടു ലാർജ് രണ്ടു ഗ്ലാസ്സിൽ ഒഴിച്ച് വെള്ളവും

💬 Comments

View all comments