0%

Chapter Title : അവൾ രുഗ്മിണി 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 528

... ദേ ഇപ്പൊ എല്ലാ അവളുമാരും കണ്ടില്ലേ നമ്മളെയൊരു പുച്ഛത്തോടെയാ കാണുന്നെ "" അരുണും ഏറ്റുപിടിച്ചു .

"' എന്തായിപ്പോ വഴി ?''' ജോജിയും അടുത്തേക്ക് വന്നു .

"' മയിര് ..ക്‌ളാസിൽ കേറാനേ തോന്നുന്നില്ല ...ഓരോ അവളുമാരുടെ ഇളി കാണുമ്പോ ... എന്തോന്നാടി ഇളിക്കാൻ ?''' സുമേഷ് കൂട്ടം കൂടിയിരുന്നു സംസാരിച്ചോണ്ടിരിക്കുന്നതിനിടെ എന്തോപറഞ്ഞു ചിരിക്കുന്നതിനിടെ തന്നെ നോക്കിയ റസിയയോട് ചൂടായി

"' ന്നോടെന്തിന സുമേഷേ ചൂടാവ്ണെ ..ഞാ എന്ത് കാണിച്ചു ന്ന ?'''

"' അതെ ...അവളോടെന്തിനാടാ ചൂടാകുന്നെ ? അവര് എന്തോ പറഞ്ഞു ചിരിച്ചതല്ലേ ?'''

മാത്യൂസ് സുമേഷിനെ ശാസിച്ചിട്ട് റസിയയുടെ അടുത്തേക്ക് പോയി

"'ഡാ കോഴി ..നാണമില്ലെടാ നിനക്ക് ..ഹോ ഇതുപോലോത്തെ ഒരു മരങ്ങോടൻ "'' ജോജിയവനെ കളിയാക്കി .. മാത്യൂസ് അത് മൈൻഡ് ചെയ്യാതെ റസിയയുടെ തട്ടം വിരലിൽ ചുരുട്ടിക്കൊണ്ട് അവളോട് സംസാരിക്കാൻ തുടങ്ങിയിരുന്നു .

"' ഡാ സാർ വരുന്നു ...ഇനി ഉച്ചക്ക് നോക്കാം എന്താ വേണ്ടതെന്ന് ?''' തടിയൻ എഴുന്നേറ്റ് തന്റെ ഇരിപ്പിടത്തിലേക്ക് പോയി.

.............................

"' രുഗ്മിണി ...കലക്കി കേട്ടോ ...എന്തായിരുന്നു അത് സിനിമാ സ്റ്റൈലിൽ "''

നോട്ട് എഴുതിക്കൊണ്ടിരുന്ന രുഗ്മിണിയുടെ ചുറ്റിനും ക്‌ളാസ്സിലെ പെൺകുട്ടികൾ നിരന്നു .

"' ഗാന്ധി നഗറിലേക്ക് കേറുമ്പോൾ കാണുന്ന വീടാണോ ? അവിടുത്തെയെല്ലാരും ദുബായിയിലോ മറ്റോ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .. അച്ഛനുമമ്മേം പുറത്താണോ ?''''

ഓരോരുത്തരായി ചോദ്യങ്ങൾ കൊണ്ടിരുന്നു .

"' അച്ഛനുമമ്മേം മരിച്ചു പോയി ... ഒരു ചേച്ചിയുണ്ട് . നിങ്ങളാ പറഞ്ഞ വീടല്ല എന്റേത് ..

💬 Comments

View all comments