Chapter Title : അവൾ രുഗ്മിണി 2 [മന്ദന്‍ രാജാ]
എന്റെ ഗാന്ധിനഗറിനുള്ളിലാണ് ."'
"' ഉള്ളിൽ മൊത്തം ചെറിയ വീടുകൾ അല്ലെ ..കോളനിയല്ലേ അത് ?''''
"' അതേ "'
"' അയ്യോ ..അവിടെ മൊത്തം അലമ്പന്മാരാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ...നിങ്ങളവിടെയാണോ താമസം ? അതും രണ്ടു പെണ്ണുങ്ങൾ തനിച്ച് ?'''
"'' അലമ്പന്മാരുണ്ട് ..പക്ഷെ അവരോട് അലമ്പ് കാണിച്ചാൽ മാത്രം ... സിനിമേലൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും ഇല്ലെങ്കിൽ ..."''
"' ഇതൊക്കെ ഉള്ളതാണോ രുഗ്മിണി ...താൻ ചുമ്മാ പറയുന്നതല്ലേ ...പക്ഷെ നടപ്പും ഭാവോം ഒക്കെ കണ്ടാൽ വല്യ വീട്ടിലെ കുട്ടിയാന്നെ പറയൂ കേട്ടോ "" എതിരെയുള്ള ആൾ രുഗ്മിണിയെ അടിമുടി നോക്കി .
"' എന്ത് കണ്ടിട്ട് ? ഈ ഡ്രെസ്സും സ്റ്റൈലുമൊക്കെ കണ്ടിട്ടോ ? ... എനിക്ക് ഇഷ്ടം പോലെ ഫ്രെണ്ട്സ് ഉണ്ട് ... കൂടെ പഠിച്ചവർ . അവരോടൊക്കെ ഇപ്പോഴും ബന്ധം സൂക്ഷിക്കുന്നുണ്ട് . അവരുടെ പേരന്റ്സ് ഒക്കെ ഇടക്ക് എനിക്ക് ഡ്രസ്സ് മേടിച്ചു തരാറുണ്ട് . സൊ ... കയ്യിൽ കിട്ടുന്നതെന്തും ഇടും . അല്ലാതെ പത്രാസ് കാണിക്കാനോ വലിയ വീട്ടിലെ കുട്ടിയാണെന്ന് കാണിക്കാനോ ഒന്നുമല്ല. നിങ്ങള് കണ്ടിട്ടില്ലേ ചിലരെ . പുതുതായി സമ്പത്ത് കൈവന്നവരെ . അതൊരുപക്ഷേ മക്കൾ വിദേശത്തു പോയി സമ്പാദിച്ചാവാം .അല്ലെങ്കിൽ മറ്റു രീതിയിൽ ആവാം .അതിൽ ചിലർ ബ്രാൻഡഡ് ഡ്രസ്സ് ഒക്കെയിട്ട് , സ്വർണമൊക്കെയിട്ട് നടക്കും . അതെ സമയം കഷ്ടപ്പെട്ട് പണം ഉണ്ടാക്കിയവരെ മിക്കവാറും നമ്മളിപ്പോൾ പറഞ്ഞവരേക്കാൾ പണക്കാരാവും . പക്ഷെ അവരുടെ ഡ്രെസ്സിലോ മറ്റോ അവരെ തിരിച്ചറിയാൻ
💬 Comments
View all comments