Chapter Title : അവൾ രുഗ്മിണി 2 [മന്ദന്‍ രാജാ]
പറ്റില്ല . അതവർ ജീവിച്ചു വന്നതിന്റെ സംസ്കാരമാണ് .""'
"'എന്തരോ എന്തോ ? ഞങ്ങളോടൊക്കെ കൂട്ട് കൂടുവോ രുഗ്മിണി ?'''
"' ഹഹഹ ...അതെന്താ ഞാൻ അനുഗ്രഹത്തിൽ നിന്ന് വന്ന ജീവി വല്ലതുമാണോ ?''' രുഗ്മിണി അവരെ നോക്കി ചിരിച്ചു . പിന്നെ ഓരോരുത്തരെ ആയി പരിചയപ്പെട്ടു
"' പിന്നേയ് എല്ലാരേം പരിചയപ്പെടാൻ ഇനിയും സമയം കിടക്കുകയല്ലേയെന്നു കരുതി കേട്ടോ . പഠിപ്പിക്കില്ലന്നു കരുതി കഴിഞ്ഞ ആഴ്ച വന്നില്ല . ആ നോട്സ് ഒക്കെ എഴുതാൻ ഉണ്ടായിരുന്നു. "'
"' രുഗ്മിണി ബുള്ളറ്റ് ഓടിച്ചു വന്നത് കണ്ടപ്പോൾ സത്യത്തിൽ ഒന്ന് കയ്യടിച്ചു കൂവാൻ തോന്നി . "'
"' എന്നിട്ട് കൂവാൻ മേലായിരുന്നോ ? എന്തിനാ പേടിക്കുന്നെ ?'''
'"' രുഗ്മിണീടെ ആരാ ആ ചട്ടമ്പി ? ജമാലിക്കാ ജയിലിലൊക്കെ അല്ലായിരുന്നോ ? അതാരാ രുഗ്മിണീടെ ? കോളനീൽ ഉള്ളതാണോ ? അയാളെ പേടിയില്ലേ രുഗ്മിണിക്ക് ?'''
"" ഞാനെന്തിനാ ഇക്കാനെ പേടിക്കുന്നെ ? ഞാൻ പുള്ളിയോടൊന്നും ചെയ്തില്ലല്ലോ ""'
"' അല്ല രുഗ്മിണി, ഇന്നലെ രുഗ്മിണി ടൗണിക്കൂടെ പോയപ്പോ അയാളുണ്ടായിരുന്നു പുറകിൽ .. അത് കണ്ടപ്പോ എനിക്ക് പേടിയായി .അയാൾ നിന്നെ അല്ല രുഗ്മിണിയെ വല്ലതും ചെയ്യുമൊന്നു പേടിച്ച് ""
"' എന്റെ ദൈവമേ നിങ്ങളെന്നാ ഇങ്ങനെ ? നിന്നെ അല്ല രുഗ്മിണി ..എടീ പോടീന്നൊക്കെ വിളിക്കാതെ സംസാരത്തിലൊക്കെയൊരു ബഹുമാനം പോലെ ?
ഞാൻ നിങ്ങളെപ്പോലുള്ള ഒരു പെണ്ണ് തന്നെയാ . . ഒരു ഭീകരജീവിയൊന്നുമല്ല .എടി പൊടി നീ എന്ത് വേണേലും വിളിച്ചോ .നമ്മളെല്ലാരും
💬 Comments
View all comments