Chapter Title : അവൾ രുഗ്മിണി 2 [മന്ദന്‍ രാജാ]
എന്തൊരു കുടിയാ ചേട്ടാ ... കൂമ്പു വാടിപോകും ..ബാബുവേട്ടാ ഒരു തണുത്ത കോള കൊടുക്ക് എന്റെ പറ്റിൽ "'
പുറകിൽ നിന്നൊരു കിളിനാദം കേട്ടപ്പോൾ എല്ലാവരും ചെയറിൽ നിന്നെഴുന്നേറ്റു തിരിഞ്ഞു .
കാണുന്നത് വിശ്വസിക്കാനാവാതെ തടിയൻ ബിനീഷ് വീണ്ടും വീണ്ടും തല കുടഞ്ഞു നോക്കി
"' രുഗ്മിണി "" കൈത്തണ്ടയിൽ നുള്ളിക്കൊണ്ട് അവൻ പിറുപിറുത്തു .
മറ്റുള്ളവരും വാ പൊളിച്ച പടി നിൽക്കുവാണ് .
"' വൈറ്റ് മിസ്‍ചീഫ് "' രുഗ്മിണി ബോട്ടിൽ കയ്യിലെടുത്തുനോക്കിയിട്ട് തുടർന്നു . "'' തണുത്ത ഫാന്റയാ ഇതിന് സൂപ്പർ ..ബാബുവേട്ടാ ഒരു വലിയ ഫാന്റ കൊടുക്ക് ചേട്ടന്മാർക്ക് .. ഇന്നെന്റെ ചിലവാകട്ടെ "''
"' ആയിക്കോട്ടെ മോളെ ..നീയിവരുടെ കോളജിലാണോ രുക്കൂ പഠിക്കുന്നെ ? "'
"' അതെ ബാബുവേട്ടാ "''
"' ആഹാ ... ഏതോ ഒരു പെങ്കൊച്ച് കാരണം ഇവരുടെ മാനം പോയെന്നും പറഞ്ഞാ ഇന്ന് വെളളമടി ... സാധാരണ ബിയറാരുന്നു . എന്നതാടാ മക്കളെ ആ കൊച്ചിന്റെ പേര് ?'''' ഫാന്റ എടുത്തുവെച്ച് ബാബു മനോജിനെയും കൂട്ടരെയും നോക്കി . തടിയൻ ബിനീഷ് കണ്ണിറുക്കിയും തുറിച്ചു കാണിച്ചും അയാളെ തടയാൻ നോക്കി .
"' അതേതാ ആ പെങ്കൊച്ച് ... ചേട്ടന്മാരുടെ മാനം കെടുത്താൻ .... എന്നാൽ ബാബുവേട്ടാ നല്ല കാടമുട്ട റോസ്റ്റും കൂടെ കൊടുത്തേക്ക് എന്റെ പറ്റില് ..ക്ഷീണം പോട്ടെ ...ങാ പിന്നെ ജമാലിക്ക എന്റെ സ്‌കൂട്ടറിന്റെ കീ വല്ലോം തന്നോ ഇവിടെ . പുള്ളീടെ ബുള്ളറ്റ് എന്റെ കയ്യിലാ "
"' ങേ ...നീയവനെ
💬 Comments
View all comments