അവൾ രുഗ്മിണി 4 [മന്ദന്‍ രാജാ]

📝 Ongoing

👁 107138 views ❤ 120 likes 💬 27 comments

അവൾ രുഗ്മിണി 4
Aval Rugmini Part 4 Author മന്ദന്‍ രാജാ
Previous parts of Aval Rugmini |  Part 1 | Part 2 | Part 3 |

കാർ നിർത്തി ഇറങ്ങിയ ആളെക്കണ്ട് മനോജ് ഒന്ന് ഞെട്ടി .

"' അച്ഛൻ "' അവൻ പതിയെ പറയുന്നത് കേട്ട രാഗിണിയുടെ മുഖം പിന്നെയും വിളറി . രുഗ്മിണിക്ക് യാതൊരു കൂസലുമില്ലായിരുന്നു .

"' മനോജിന്റെ അച്ഛനാണോ അത് ? എവിടെയോ കണ്ട് നല്ല പരിചയം "' അവൾ രാഗിണിയുടെ തോളിൽ പിടിച്ചു മുന്നിലേക്ക് വന്നു നിന്നു

"' ഞാൻ സൂര്യപ്രസാദ്‌ . മുൻസിപ്പൽ ചെയർമാൻ ആണ് . ഇവന്റെ അച്ഛനും "''

"' കയറിയിരിക്കൂ അച്ഛാ ""' രുഗ്മിണി പറഞ്ഞപ്പോൾ മനോജ് അവളെ വല്ലാതെയൊന്ന് നോക്കി .

സൂര്യപ്രസാദ്‌ അകത്തേക്ക് കയറി ചെയറിലിരുന്നു . രാഗിണി വരാന്തയിൽ തന്നെ നിന്നതേ ഉള്ളൂ .

"' മോൾടെ പേരെന്താ ?'''

"' രുഗ്മിണി . "'

"' മോള് കൊള്ളാം കേട്ടോ . രണ്ടു ദിവസം കൊണ്ടെന്റെ മോനൊരു അടുക്കും ചിട്ടയും വന്നല്ലോ . മോൾടെ അച്ഛനുമമ്മയും ?''' സൂര്യപ്രസാദ്‌ അവളെ നോക്കി ചിരിച്ചു .
"' രണ്ടുപേരുമിപ്പോൾ ഇല്ല .ഒരു ചേച്ചിയുണ്ട് ..... ചേച്ചീ "'' രുഗ്മിണി വിളിച്ചപ്പോൾ രാഗിണി പതിയെ അകത്തേക്ക് കയറി വാതിൽക്കൽ നിന്നു . തൊട്ടുമുൻപിൽ മനോജ് നിൽപ്പുണ്ടായിരുന്നു .

"' കാലിന് ?''' സൂര്യപ്രസാദ്‌ രാഗിണിയെ നോക്കി .

"' ഒരാക്സിഡന്റ് . മുട്ടിന് താഴേക്ക് .."' രുഗ്മിണി പാതിയിൽ നിർത്തി .

"' ഹമ് "' സൂര്യപ്രസാദ്‌ ഒന്ന് മൂളി

"' എല്ലാർക്കും എല്ലാം കൊടുക്കില്

📚 Chapters

1 published

Related Stories

💬 Comments

View all comments