അവൾ രുഗ്മിണി 4 [മന്ദന്‍ രാജാ]
അവൾ രുഗ്മിണി 4
Aval Rugmini Part 4 Author മന്ദന്‍ രാജാ
Previous parts of Aval Rugmini | Part 1 | Part 2 | Part 3 |
കാർ നിർത്തി ഇറങ്ങിയ ആളെക്കണ്ട് മനോജ് ഒന്ന് ഞെട്ടി .
"' അച്ഛൻ "' അവൻ പതിയെ പറയുന്നത് കേട്ട രാഗിണിയുടെ മുഖം പിന്നെയും വിളറി . രുഗ്മിണിക്ക് യാതൊരു കൂസലുമില്ലായിരുന്നു .
"' മനോജിന്റെ അച്ഛനാണോ അത് ? എവിടെയോ കണ്ട് നല്ല പരിചയം "' അവൾ രാഗിണിയുടെ തോളിൽ പിടിച്ചു മുന്നിലേക്ക് വന്നു നിന്നു
"' ഞാൻ സൂര്യപ്രസാദ് . മുൻസിപ്പൽ ചെയർമാൻ ആണ് . ഇവന്റെ അച്ഛനും "''
"' കയറിയിരിക്കൂ അച്ഛാ ""' രുഗ്മിണി പറഞ്ഞപ്പോൾ മനോജ് അവളെ വല്ലാതെയൊന്ന് നോക്കി .
സൂര്യപ്രസാദ് അകത്തേക്ക് കയറി ചെയറിലിരുന്നു . രാഗിണി വരാന്തയിൽ തന്നെ നിന്നതേ ഉള്ളൂ .
"' മോൾടെ പേരെന്താ ?'''
"' രുഗ്മിണി . "'
"' മോള് കൊള്ളാം കേട്ടോ . രണ്ടു ദിവസം കൊണ്ടെന്റെ മോനൊരു അടുക്കും ചിട്ടയും വന്നല്ലോ . മോൾടെ അച്ഛനുമമ്മയും ?''' സൂര്യപ്രസാദ് അവളെ നോക്കി ചിരിച്ചു .
"' രണ്ടുപേരുമിപ്പോൾ ഇല്ല .ഒരു ചേച്ചിയുണ്ട് ..... ചേച്ചീ "'' രുഗ്മിണി വിളിച്ചപ്പോൾ രാഗിണി പതിയെ അകത്തേക്ക് കയറി വാതിൽക്കൽ നിന്നു . തൊട്ടുമുൻപിൽ മനോജ് നിൽപ്പുണ്ടായിരുന്നു .
"' കാലിന് ?''' സൂര്യപ്രസാദ് രാഗിണിയെ നോക്കി .
"' ഒരാക്സിഡന്റ് . മുട്ടിന് താഴേക്ക് .."' രുഗ്മിണി പാതിയിൽ നിർത്തി .
"' ഹമ് "' സൂര്യപ്രസാദ് ഒന്ന് മൂളി
"' എല്ലാർക്കും എല്ലാം കൊടുക്കില്ലല്ലോ ദൈവം . ചിലരെ നേരത്തെ വിളിക്കും . ചിലർക്ക് ചില കുറവുകൾ . എല്ലാം ശെരിയാകും മോളെ ?'''
"' ചേച്ചീ ..ചായ ''' രുഗ്മിണി പറഞ്ഞപ്പോൾ രാഗിണി അകത്തേക്ക് നടന്നു
"" വേണ്ട മോളെ . ചായയൊന്നും വേണ്ട . മനോജിനെ ഒരു പെൺകുട്ടിയുടെ കൂടെ കണ്ടെന്നു പറഞ്ഞപ്പോളാ കുട്ടിയെ ഒന്ന് കണ്ടാലോയെന്നൊരു മോഹം . നിന്നെയെനിക്കിഷ്ടപ്പെട്ടു . ഇട്ടു മൂടാനുള്ള ആസ്ഥിയുണ്ടെനിക്ക് . ആകെയൊരു മകനും . പഠനമൊക്കെ കഴിയട്ടെ . നിങ്ങളുടെ ആഗ്രഹം ഞാൻ തന്നെ നടത്തി തരും ?'''
"' മനോജിന്റെ അച്ചൻ എന്താ ഉദ്ദേശിക്കുന്നത് ?''' രുഗ്മിണിയുടെ ശബ്ദം കനത്തിരുന്നു
"' അത് തന്നെ .. പഠിത്തത്തിന്റെ ഇടയിൽ ഇങ്ങനെ കറക്കവും പ്രേമവുമൊന്നും വേണ്ടാന്ന് . എല്ലാം സമയം ആകുമ്പോൾ അച്ഛൻ തന്നെ നടത്തി തരുമെന്ന് "' സൂര്യപ്രസാദ് ചിരിച്ചു
"' അതിനു ഞങ്ങൾ തമ്മിൽ പ്രേമമെന്നാരാ അച്ഛനോട് പറഞ്ഞെ ?''' സൂര്യപ്രസാദിന്റെ മുഖം വിളറി . അത് കണ്ട മനോജിന്റെയും .
"" നിന്നെ ഇവന്റെ കൂടെ കണ്ടവർ ഉണ്ട് .പിന്നെ ഞാൻ ഇവിടെ വച്ചും കണ്ടില്ലേ ?'''
"' അത് കൊണ്ട് ? മനോജിന്റെ കൂടെ
💬 Comments
View all comments