Chapter Title : അവൾ രുഗ്മിണി 4 [മന്ദന്‍ രാജാ]
താഴേക്ക് .."' രുഗ്മിണി പാതിയിൽ നിർത്തി .
"' ഹമ് "' സൂര്യപ്രസാദ് ഒന്ന് മൂളി
"' എല്ലാർക്കും എല്ലാം കൊടുക്കില്ലല്ലോ ദൈവം . ചിലരെ നേരത്തെ വിളിക്കും . ചിലർക്ക് ചില കുറവുകൾ . എല്ലാം ശെരിയാകും മോളെ ?'''
"' ചേച്ചീ ..ചായ ''' രുഗ്മിണി പറഞ്ഞപ്പോൾ രാഗിണി അകത്തേക്ക് നടന്നു
"" വേണ്ട മോളെ . ചായയൊന്നും വേണ്ട . മനോജിനെ ഒരു പെൺകുട്ടിയുടെ കൂടെ കണ്ടെന്നു പറഞ്ഞപ്പോളാ കുട്ടിയെ ഒന്ന് കണ്ടാലോയെന്നൊരു മോഹം . നിന്നെയെനിക്കിഷ്ടപ്പെട്ടു . ഇട്ടു മൂടാനുള്ള ആസ്ഥിയുണ്ടെനിക്ക് . ആകെയൊരു മകനും . പഠനമൊക്കെ കഴിയട്ടെ . നിങ്ങളുടെ ആഗ്രഹം ഞാൻ തന്നെ നടത്തി തരും ?'''
"' മനോജിന്റെ അച്ചൻ എന്താ ഉദ്ദേശിക്കുന്നത് ?''' രുഗ്മിണിയുടെ ശബ്ദം കനത്തിരുന്നു
"' അത് തന്നെ .. പഠിത്തത്തിന്റെ ഇടയിൽ ഇങ്ങനെ കറക്കവും പ്രേമവുമൊന്നും വേണ്ടാന്ന് . എല്ലാം സമയം ആകുമ്പോൾ അച്ഛൻ തന്നെ നടത്തി തരുമെന്ന് "' സൂര്യപ്രസാദ് ചിരിച്ചു
"' അതിനു ഞങ്ങൾ തമ്മിൽ പ്രേമമെന്നാരാ അച്ഛനോട് പറഞ്ഞെ ?''' സൂര്യപ്രസാദിന്റെ മുഖം വിളറി . അത് കണ്ട മനോജിന്റെയും .
"" നിന്നെ ഇവന്റെ കൂടെ കണ്ടവർ ഉണ്ട് .പിന്നെ ഞാൻ ഇവിടെ വച്ചും കണ്ടില്ലേ ?'''
"' അത് കൊണ്ട് ? മനോജിന്റെ കൂടെ ബിനീഷ് മിക്കവാറും ഉണ്ടല്ലോ . അവർ തമ്മിൽ പ്രേമമാണോ ? മനോജ് ബിനീഷിന്റെ വീട്ടിലും ബിനീഷ് മനോജിന്റെ വീട്ടിലും പോകാറുണ്ടെന്ന് പറഞ്ഞല്ലോ ...അവർ തമ്മിൽ പ്രേമമാണോ ?''
💬 Comments
View all comments