Chapter Title : അവൾ രുഗ്മിണി 5 [മന്ദന്‍ രാജാ]
ശുപാർശക്ക് . പുറത്തു നിന്നയാൾ കയറിച്ചെല്ലാൻ പറഞ്ഞു . "''
"'ഓ !! രാഗിണി ..രാഗിണി വാസുദേവ് അല്ലെ ..ഇപ്പോൾ പറയുന്നത് കേട്ടായിരുന്നു ..നീയിങ്ങു വാ "' അവർ പറഞ്ഞപ്പോൾ ക്രെച്ചസ് ഊന്നി രാഗിണി അവരുടെ പുറകെ ചെന്നു .
"' ഇവിടെ നിക്ക് നീ "' പറഞ്ഞിട്ടവർ ഇടത് സൈഡിലെ വാതിൽ തുറന്നകത്തേക്ക് കയറി . കയ്യിലൊരു ബാസ്‌ക്കറ്റും ട്രേയിൽ എന്തൊക്കെയോ ആയി അവർ തിരിച്ചിറങ്ങി രാഗിണിയുടെ അടുത്തേക്ക് വന്നു .
"' നിനക്കൊരു കയ്യല്ലേ ഫ്രീയുള്ളൂ ... ഇത് പിടിക്ക് ."'' ബാസ്‌ക്കറ്റ് രാഗിണിയുടെ കയ്യിലേക്ക് കൊടുത്തിട്ടവർ രാഗിണിയുടെ കയ്യിലിരുന്ന ഫയൽ വാങ്ങി അവിടെയുണ്ടായിരുന്ന ഒരു സ്റ്റാൻഡിങ് ടേബിളിൽ വെച്ചിട്ട് , മുൻപേ നടന്നു . രാഗിണി അവളുടെ ഫയൽ ഒന്ന് നോക്കിയിട്ടവരുടെ പുറകെ നടന്നു . വാതിൽ തുറന്നകത്തേക്ക് കയറിയ ആ സ്ത്രീ രാഗിണിക്ക് കയറാനായി വാതിൽ തുറന്ന് പിടിച്ചു
"'ആഹാ .. കൊള്ളാല്ലോ ..ശുപാർശക്ക് വന്നയാൾ വീട്ടുകാരിയുടെ ജോലിയേറ്റെടുത്തോ ഇതിനകം ... അഹ് ..വീട്ടുകാരിയുടെ ജോലി വേണ്ടാന്ന് പറഞ്ഞിട്ടല്ലേ ... കേട്ടോ മഹേഷേ .. ഇവൾക്ക് ഞാനൊരു ഓഫർ കൊടുത്താരുന്നു "''
സൂര്യപ്രസാദിന്റെ ശബ്ദം കേട്ടതും രാഗിണിയോന്നു പകച്ചു . അവൾ അവരെ നോക്കി . ഒരു വലിയ ഓവലാകൃതിയിലുള്ള ടേബിളിനു ചുറ്റും നാല് പേരിരിപ്പുണ്ട് . ടേബിളിന്റെ മുൻവശത്തായി സൂര്യപ്രസാദും
അയാളുടെ ഇടതും വലതുമായി മൂന്ന് പേരും .
"' എന്നതാ സാറെ ആ ഓഫർ ? ഞങ്ങക്കും കൂടെ ഗുണമുള്ള വല്ല കാര്യവുമാണോ ?''' വലതു വശത്തിരിക്കുന്ന കട്ടിയുള്ള
💬 Comments
View all comments