Chapter Title : അവൾ രുഗ്മിണി 5 [മന്ദന്‍ രാജാ]
"'
"' ശാരദാമ്മേ വാ :"'' രാഗിണി ശാരദാമ്മയുടെ കൈ പിടിച്ചു .
"'' മോളോട് ചെല്ലാൻ പറഞ്ഞെ ..അമ്മയവിടെയിരുന്നോളും "'
"' വേണ്ട ..എനിക്ക് തനിയെ നടക്കാൻ പാടാ "' രാഗിണിയുടെ മുഖം വിളറി , തനിച്ചകത്തേക്ക് ചെല്ലാൻ പറഞ്ഞപ്പോൾ .
"" മീറ്റിങ് ഹാളിലേക്കാ ചെല്ലൻ പറഞ്ഞെ ... അവിടെ സർക്കിൾ സാറും ലേഡീസുമെല്ലാം ഉണ്ട് . ചെല്ലുന്നുണ്ടേൽ ചെല്ല് ""'
"'മോള് ചെല്ല് ..ഞാനിവിടെയിരുന്നോളാം . മീറ്റിങ് ആയതുകൊണ്ടല്ലേ ...മോള് ചെല്ല് "' അയാൾ ദേഷ്യപ്പെട്ടപ്പോൾ ശാരദാമ്മ രാഗിണിയെ നിർബന്ധിച്ചു . അവൾ മനസ്സില്ലാ മനസോടെ വാതിൽ തുറന്നകത്തേക്ക് കയറി .
മുന്തിയ ഫർണീഷിങ് ചെയ്ത വലിയ ഹാൾ . ഹാളിനു നടുവിൽ രണ്ടറ്റത്തേക്കും വളഞ്ഞു തിരിഞ്ഞു കയറി പോകുന്ന സ്റ്റെപ്പ് . രാഗിണി വലതു വശത്തേക്ക് നോക്കി . രണ്ടു വാതിലുകൾ ഉണ്ട് . അവളാദ്യത്തെ വാതിൽക്കലേക്ക് നടന്നു . അപ്പോളാ വാതിൽ തുറന്നൊരു സ്ത്രീ പുറത്തേക്ക് വന്നു .
എവിടെയോ കണ്ട പരിചയം ...രാഗിണിയവരെ സൂക്ഷിച്ചു നോക്കി . സ്ട്രൈറ്റ് ചെയ്തു പരത്തിയിട്ട ഗോൾഡൻ കളർ മുടി . റെഡ് സ്ലീവ്‌ലെസ് വെൽവെറ്റ് ബ്ലൗസ് . പച്ച ബോർഡറുള്ള ചുവന്ന സാരി . ചുണ്ടിൽ ചുവന്ന ലിപ്സ്റ്റിക് . കാലിൽ ഹൈഹീൽ ചെരിപ്പ് . കയ്യും കാതും കാതുമൊക്കെ നഗ്നമെങ്കിലും അവർ അതി സുന്ദരിയായിരുന്നു . . അവരും രാഗിണിയെ സൂക്ഷിച്ചു നോക്കി .
"' ആരാ ? എന്തുവേണം ?'''
"'സൂര്യപ്രസാദ് സാറിനെ കാണാൻ വന്നതാ .. ഒരു
💬 Comments
View all comments