0%

Chapter Title : അവൾ രുഗ്മിണി 5 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 613

"'' രമേശ് ഓട്ടോ സ്റ്റാർട്ട് ചെയ്തു .

"'വേണ്ട ശാരദാമ്മേ ..നമുക്ക് പോകാം ..വീട്ടിലേക്കൊന്നും പോകണ്ട "' രാഗിണിക്ക് ഉള്ള ധൈര്യം പോയിത്തുടങ്ങി.

"' അതിനെന്നാ മോളെ ..വീട്ടിലും കാണും കൊറേ പേര് സാറിനെ കാണാൻ .. അല്യോടാ രമേശേ "'

"' അവിടേം ക്യൂവാ ... പൈസയും പദവീം നോക്കിയുള്ള ആളല്ലേ . ഒത്തിരിപ്പേര് വരും ശുപാർശക്കും ജോലിക്കുമെല്ലാം "' രമേശ് ഓട്ടോ സ്പീഡിൽ വിട്ടു .

കൊട്ടാരം പോലുള്ള വീടിന്റെ ഗേറ്റിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ രാഗിണിയുടെ നെഞ്ചിടിക്കാൻ തുടങ്ങി . പോർച്ചിൽ മൂന്നാലു കാറുകൾ . നീണ്ട വരാന്തയിൽ ഒരാൾ ഇരിപ്പുണ്ട് . വേറെയാരെയും കണ്ടില്ല .

""' ആരാ ?''' ഓട്ടോ നിർത്തി ഇറങ്ങിയയുടൻ വരാന്തയിലെ ചെയറിൽ ഇരുന്നയാൾ ചോദിച്ചു .

"' ഞങ്ങള് സാറിനെ കാണാൻ വന്നതാ . ഒരു ജോലിക്കാര്യത്തിന്റെ ശുപാർശക്ക് ..സാറിന്റെ മോൻ ഇവളുടെ അനിയത്തീടെ ക്‌ളാസ്സിലാ പഠിക്കുന്നെ . സാറിനറിയാം ഞങ്ങളെ . സാറ് ഇവരുടെ വീട്ടിലൊക്കെ വന്നിട്ടുണ്ട് . "''

"' ഇരിക്ക് ..സാർ ഒരു മീറ്റിങ്ങിലാ "'' അയാൾ അല്പം മാറി ഫോണെടുത്തു സംസാരിച്ചിട്ട് മടങ്ങി വന്നു .

"' പേരെന്തെന്നാ പറഞ്ഞെ ? "'

"'രാഗിണി ..രാഗിണി വാസുദേവ് .."'

"'അനിയത്തീടെയോ ,....അനിയത്തി അല്ലെ മനോജിന്റെ കൂടെ പഠിക്കുന്നെന്നു പറഞ്ഞത് "''

""'അതെ ..അവൾ രുഗ്മിണി .. "'

അയാൾ വീണ്ടും ഫോണും കൊണ്ടങ്ങോട്ട് മാറി നിന്നു

"' മോളകത്തേക്ക് ചെല്ല് .. കേറി ചെല്ലുന്നത് ഹാളിലേക്കാ ... വലത്തേ മുറിയിൽ സാറുണ്ട് .

💬 Comments

View all comments