Chapter Title : അവൾ രുഗ്മിണി 5 [മന്ദന്‍ രാജാ]
നമ്മളെ കൈവിടത്തില്ലെടീ മോളെ "' ശാരദാമ്മ ഇത്തവണത്തെ ശുപാർശയുടെ ഗുണങ്ങൾ നിരത്തി .
"' ആഹ് .. ഓട്ടോ വന്നു മോളെ ... നീ ഒരുങ്ങിക്കഴിഞ്ഞില്ലേ ?"'
"' വരുവാ ..ശാരദാമ്മേ ..."'' രാഗിണി കണ്ണാടിയിൽ നോക്കി .സാരിയൊക്കെ നേരായവിധം പിടിച്ചിട്ട് , ഒരു നിമിഷം മൗനമായി നിന്ന് പ്രാർത്ഥിച്ചിട്ടിറങ്ങി .
"'' ശാരദാമ്മ കൂടെ കയറി വരണം കേട്ടോ ..എനിക്കൊന്നും പറയാനറിയില്ല "' ഓട്ടോയിലിരിക്കെ രാഗിണി പറഞ്ഞു . ശാരദാമ്മ കൂടെയുണ്ടല്ലോ എന്ന ധൈര്യമായിരുന്നു അവൾക്ക് .
"' പിന്നെന്തിനാ ഞാൻ വരുന്നേ ... മോള് ആ ജോലീടെ വിവരങ്ങളും നീ പഠിച്ചതിന്റെ വിവരങ്ങളുമൊക്കെ പറഞ്ഞാൽ മതി "' രാഗിണിക്കത്തു കേട്ടപ്പോൾ ആശ്വാസമായി .
"'ശാരദാമ്മേ ... ചെയർമാന്റെ കാറാണല്ലോ ആ പോകുന്നെ ?''' മുൻസിപ്പൽ ഓഫിസിന് മുന്നിലെത്തിയപ്പോൾ ഇറങ്ങിപ്പോകുന്ന കാർ നോക്കി ഓട്ടോക്കാരൻ പറഞ്ഞു .
"' നിങ്ങളിവിടെയിരിക്ക് .. സാറെപ്പോ വരൂന്ന് ഞാൻ ചോദിച്ചിട്ട് വരാം "' ഓട്ടോക്കാരൻ ഓഫീസിനുള്ളിലെക്ക് കയറിപ്പോയി .
"' എന്നാണേലും ഇറങ്ങിത്തിരിച്ചു . അയാള് വരുന്നത് വരെ ഇവിടെയിരിക്കാം . ഓട്ടോ പറഞ്ഞു വിട്ടേക്കാം "'
"'' വേണ്ട ശാരദാമ്മേ .. നമുക്ക് പിന്നീട് വരാം ""
"'ഹാ ..നാളെ കഴിഞ്ഞുള്ള പരൂക്ഷക്ക് പിന്നെ വരാനോ ... ഇന്ന് തന്നെ കാണണം "' ശാരദാമ്മ കട്ടായം പറഞ്ഞു .
"'വീട്ടിലാരോ ഗെസ്റ്റുണ്ടെന്ന് പറഞ്ഞാ പോയെന്ന് "' ഓട്ടോക്കാരൻ മടങ്ങി വന്നു .
"" നിനക്ക് സാറിന്റെ വീടറിയാമോടാ രമേശേ ?''
"'വീടറിയാം ... നമുക്ക് അങ്ങോട്ട് പോയാലോ
💬 Comments
View all comments