Chapter Title : അവൾ രുഗ്മിണി 5 [മന്ദന്‍ രാജാ]
തരാം ... നിനക്കും നിന്റനിയത്തിക്കും ഒന്നുമറിയണ്ട പിന്നീട് .. രാജ്ഞിമാരെ പോലെ വാഴാം ജീവിതകാലം മുഴുവൻ ""' സൂര്യപ്രസാദ് രാഗിണിയുടെ തോളിൽ പിടിച്ചു കുലുക്കി . അവളാകെ ഭയന്ന് വിറക്കുന്നുണ്ടായിരുന്നു .
"' എന്തായിത് സൂര്യാ .. ഇത്രേം താല്പര്യം ഇവളുടെ മേലെ ..."'' കൂടെയുണ്ടായിരുന്ന സ്ത്രീ സൂര്യപ്രസാദിൻറെ കൈ പിടിച്ചു
'അത് നിനക്കറിയില്ലേ .. നിനക്കുമുണ്ടല്ലോ ഒരു കണക്ക് തീർക്കാൻ എന്റെയറിവിൽ ."'
സൂര്യപ്രസാദിന്റെ ശ്രദ്ധ മാറിയ നിമിഷത്തിൽ , പെട്ടന്നു കിട്ടിയൊരു ധൈര്യത്തിൽ രാഗിണി പുറത്തേക്കോടി . വാതിൽ തുറന്നവൾ ഇറങ്ങിയതും അവിടെയുണ്ടായിരുന്നവരിൽ മീശക്കാരനും മറ്റെയാളും അവളുടെ പുറകെ കുതിച്ചു . .
"'' സലീമേ അവളെ വിടരുത് ... പുറത്തവളുടെ കൂടെവന്ന സ്ത്രീയുണ്ട് ..അവരെയും "' സൂര്യപ്രസാദിന്റെ അലറി .
"' റീബാ ... നീ സാറിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്ക് ...ഞാനിപ്പോ വരാം "' സൂര്യപ്രസാദും പുറത്തേക്ക് പാഞ്ഞു .
എക്സൈസ് കമ്മീഷണർ അരുൺ മേനോൻ റീബയെ നോക്കി ചിരിച്ചു .
"' മീറ്റിങ്ങ് പാതിവഴിയിലായല്ലോ സാറെ "'' റീബ ഭാവവ്യത്യാസമേതുമില്ലാതെ തിരിഞ്ഞു ചിരിച്ചുകൊണ്ടയാളുടെ അടുത്തേക്ക് വന്നു .
"'' അത് സാരമില്ല ... റീബാ മാഡം ഉണ്ടല്ലോ "''
"' സൂര്യന് പ്രത്യേക താത്പര്യം ഉള്ളത് കൊണ്ടാ ..അല്ലെങ്കിൽ ഒരു പെണ്ണിന്റെ പുറകെ ഇത്ര ഓടില്ല "'
"'' അതെയതെ ... അതും ഒരു സൗന്ദര്യ ദേവത ഇപ്പോഴും കയ്യെത്തും ദൂരത്ത് കസ്റ്റഡിയിൽ ഉള്ളപ്പോൾ "" റീബയയാളെയൊന്നു നോക്കി . എന്നിട്ട് താഴെ വീണ ബാസ്‌ക്കറ്റിൽ നിന്നൊരു കുപ്പിയെടുത്തു പൊട്ടിച്ച്
💬 Comments
View all comments