Chapter Title : അവൾ രുഗ്മിണി 5 [മന്ദന്‍ രാജാ]
റീബയെ കണ്ടതും ജെയ്‌മോൻ അമ്പരന്നു .
"'ഞാൻ ...ഞാനെന്നാ ചെയ്തെന്നാ ?''' ജെയ്‌മോൻ കണ്ണുമിഴിച്ചു ഭാര്യയെ നോക്കി .
"' നിങ്ങടെ പഴേ ഫ്രണ്ടൊണ്ടല്ലോ ..എന്നതാ അവന്റെ പേര് ങാ ,.,,കള്ളൻ ജമാൽ ... നിങ്ങളെ തല്ലൂന്നോ കൊല്ലൂന്നോ ഒക്കെ പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ട് പോയേക്കുന്നു ."'' ... "''
"'' കള്ളനല്ല ..കല്ലൻ ജമാൽ ...അവനെന്തിനാ ഇവിടെ വന്നേ ? എന്നാത്തിനാ എന്നെ അന്വേഷിക്കുന്നെ ?''' ജെയ്‌മോൻ വാ പൊളിച്ചു .
"'ആ ..ആർക്കറിയാം ...നിങ്ങടെയല്ലേ ഫ്രണ്ട് ... ബാസ്‌റ്റാർഡ് ...അയാളെന്നെ ഭീഷണിപ്പെടുത്തിയേക്കുന്നു . നിങ്ങളെവിടെലും പോയി കള്ളും കുടിച്ചു ഒടക്കുണ്ടാക്കീട്ടോ വല്ലോരുടേം സാരിത്തുമ്പേൽ പിടിച്ചിട്ടോ വന്നിട്ട് റീബേടെ മേത്തേക്ക് കേറാൻ ഏവനേലും വന്നാലവന്റെ ശവമടക്ക് നടത്തും ഞാൻ .. പറഞ്ഞേക്കാം ..."' റീബ കലിതുള്ളി അകത്തേക്ക് നടന്നു .
ഇരുവശത്തും ആഴമുള്ള പാറമടയിലൂടെയുള്ള വഴിയേ റേഞ്ച് റോവർ അതിവേഗതയിൽ മുന്നോട്ടു കുതിച്ചു .. ജെയ്മോന്റെ കയ്യിൽ വണ്ടി നിൽക്കുന്നില്ലായിരുന്നു .പലപ്പോഴും വണ്ടി പാളിപോകുന്നതറിഞ്ഞിട്ടും കനലെരിയുന്ന മനസ്സോടെ ജെയ്‌മോൻ വണ്ടി പായിച്ചു .
പാറമടയുടെ അങ്ങേയറ്റത്ത് കെട്ടിയുയർത്തിയ ഇന്റർലോക്ക് ബ്രിക്‌സ് കൊണ്ടുണ്ടാക്കിയ രണ്ടു മുറി വീടിന്റെ മുന്നിലേക്കിരപ്പിച്ചു കൊണ്ട് വന്നു നിർത്തിയ ശേഷം ജെയ്മോൻ ചാടിയിറങ്ങി . മുന്നിലെ ചെളിയിൽ വഴുക്കി അയാൾ വീഴാനാഞ്ഞു .
"' നീ എന്തിനാടാ എന്റെ വീട്ടിൽ വന്നേ ?''' വീട്ടിലേക്ക് നോക്കി ജെയ്‌മോൻ അലറി .
""' നിന്റെ അപ്പനെ കാണാൻ , കഴുവേർട മോനെ നിനക്ക് വല്ലോം പറയാനൊണ്ടോ ?''' ജമാലിന്റെ മുരളുന്ന ശബ്ദം
"'കാര്യം പറയടാ ""'
💬 Comments
View all comments