Chapter Title : അവൾ രുഗ്മിണി 5 [മന്ദന്‍ രാജാ]
..അതിനും വേണ്ടി നീ ജയിലിൽ പോകണ്ട കാര്യമില്ല .. ഡാ കഴുവേറീ .. നീ കൂടെയുണ്ടെന്ന ധൈര്യത്തിലാ ഞാൻ അവരുടെ പുറകെ ഒള്ള ആൾക്കാരെ പിൻവലിച്ചേ ...എന്നാലുമുണ്ട് കോളേജിലും പൊറത്തും എന്റെ പുള്ളാര് അവൾടെ പൊറകേ "' ജെയ്‌മോൻ കുത്തുകല്ലിൽ ഇരുന്നു .
"" എന്നിട്ടാണോടാ ആ നാറി സൂര്യപ്രസാദ് വീട്ടിൽ കേറിക്കളിച്ചേ .. എവിടാരുന്നു നിന്റെ പുള്ളാരപ്പോൾ ..."'
"" സൂര്യപ്രസാദ് വീട്ടിൽ കേറീന്നോ ..എന്നതാടാ നീയേ പറയുന്നേ ..ആ നാറീം ഇവരും തമ്മിലെന്നാ ബന്ധം ..."' ജെയ്‌മോൻ കുത്തുകല്ലിൽ നിന്നെഴുന്നേറ്റ് വരാന്തയിലേക്ക് കേറി .. വേച്ചുപോയ അയാളെ ജമാൽ താങ്ങി .
"' ഇവിടെയിരിക്കടാ ...ബന്ധമൊക്കെ അവനെ ഞാനറിയിച്ചു കൊടുക്കുന്നുണ്ട് ..അവനെ തപ്പി നടന്നപ്പോളാ ബാറിലേക്ക് കേറുന്ന കണ്ടെന്ന് പറഞ്ഞത് .. അവിടെ ചെന്നപ്പോ അവന്റെ ചെറുക്കൻ നിന്റെ ബാറിൽ . സൂര്യ നിന്റെ കൂടെ പോയെന്നവൻ പറഞ്ഞപ്പോൾ ....എനിക്കറിയാരുന്നു പിള്ളേർക്ക് ദോഷമുണ്ടാക്കുന്ന ഒന്നും നീ ചെയ്യത്തില്ലന്ന് . എന്നാലും എന്റെയാ വെഷമത്തിന് ...പോട്ടെടാ ജെയ്‌മോനെ ..."""
ജമാൽ ജെയ്‌മോനെ തന്റെയടുത്ത് വരാന്തയിൽ ഇരുത്തി .
"'' സൂര്യൻ പിടിച്ചാൽ പിടി വിടാത്ത അട്ടയാ ..സൂക്ഷിക്കണം . എന്തിനും പോരാത്ത ഗുണ്ടകളുണ്ട് അയാളുടെ കീഴിൽ . പിന്നെ പണവും അധികാരവും .. നീ അവരോടു ചോദിച്ചോ അയാളെന്തിനാ വന്നതെന്ന് ?'''
"'ഹമ് .. അയാൾക്ക് രാഗിണിയെ കെട്ടണോന്ന് ... കെട്ടുന്നതല്ല .. വെ ...ഛെ ...അവന്റെ മകളുടെ പ്രായമുള്ള നമ്മടെ കൊച്ചിന്റടുത്തവൻ ... അവനുള്ളത് ഞാൻ കൊടുത്തോളാം . നീയിത് ആരോടും പറയാൻ നിക്കണ്ട
💬 Comments
View all comments