Chapter Title : അവൾ രുഗ്മിണി 6 [മന്ദന്‍ രാജാ]
മഹേഷിനെ ആണെന്നറിഞ്ഞിട്ടും അക്ഷോഭ്യനായി നിന്ന് വീണ്ടും മഹേഷിന്റെ അടിവയറ്റിലേക്ക് കത്തിയിറക്കി .
"' കൊഴപ്പോല്ലടാ ജമാലെ ... കൊഴപ്പോല്ലാ .. ആ നായിന്റെ മോൻ സൂര്യനെക്കൂടി തട്ടെടാ .. "''' പുറകിൽ നിന്ന് ജെയ്‌മോൻ വിളിച്ചു പറഞ്ഞു
. അതിനകം ഹോസ്പിറ്റലിന്റെ അടുത്തുതന്നെയുണ്ടായിരുന്ന സ്റ്റേഷനിൽ വിവരമറിഞ്ഞു അടുത്ത വണ്ടി പോലീസും എത്തിയിരുന്നു . വീണ്ടും എത്തിയ പോലീസുകാർ എല്ലാവരും കൂടി ജമാലിനെ വളഞ്ഞപ്പോൾ രംഗം പന്തിയല്ലായെന്നു കണ്ട സൂര്യപ്രസാദ് അവിടം വിട്ടു .
"' ആർക്കാടാ ജമാലിന്റെ ചോര വേണ്ടീത് ? "'
കത്തിവീശി ജമാൽ അലറിയപ്പോൾ കൂടിയ പോലീസുകാരൊന്നു പകച്ചു .
"'എറിഞ്ഞു വീഴ്ത്തടാ അവനെ "'' കുത്തേറ്റുവീണുകിടന്ന സി ഐ മഹേഷ് ആക്രോശിച്ചു .
അവിടെക്കിടന്നിരുന്ന മെറ്റലും ടൈൽസും കരിങ്കൽക്കഷണങ്ങളും ജമാലിന്റെ ദേഹത്തു പതിഞ്ഞു . ഒന്നും ചെയ്യാൻ പറ്റുന്നതിനു മുൻപേ ജമാൽ ടൈൽസ് കൊണ്ടുള്ള ഏറ്, തലയിൽ അടികിട്ടിയ ഭാഗത്തു കൊണ്ട് ബോധമറ്റ് നിലത്തേക്ക് വീണു .
"'' നായിന്റെ മക്കളെ കൂട്ടം കൂടി നിന്ന് കൊരക്കാൻ ആർക്കും പറ്റും ..ഒറ്റക്കൊറ്റക്ക് വാടാ നാറികളെ "' ജെയ്‌മോൻ പോലീസുകാരുടെ അടുത്തേക്ക് കുതിച്ചു .
''അയാളെ കളഞ്ഞിട്ട് എന്നെ ആശുപത്രിയിൽ എത്തിക്കടാ "' കുത്തേറ്റ ഭാഗത്തമർത്തിപ്പിടിച്ചു കരഞ്ഞുകൊണ്ട് സി ഐ മഹേഷ് പറഞ്ഞപ്പോൾ ജെയ്മോന്റെ നേരെ പാഞ്ഞ പോലീസുകാർ പിൻവാങ്ങി .
.........................................
'' അവിടെ നിക്കടീ . നീയെങ്ങോട്ടാ ഈ തള്ളിക്കേറി പോകുന്നെ ?''' ഒബ്‌സർവേഷൻ ഐ സി യൂവിലേക്ക് പാഞ്ഞുകയറാൻ നോക്കിയ രുഗ്മിണിയുടെ കയ്യിൽ ഒരു പോലീസുകാരൻ കയറിപ്പിടിച്ചു .
"'
💬 Comments
View all comments