Chapter Title : അവൾ രുഗ്മിണി 7 [മന്ദന്‍ രാജാ]
ഡോക്ടർ ... ചെയ്യാം മോളെ .,.പ്ലീസ് "'ജെയ്‌മോൻ രുക്കുവിന്റെ കൈ പിടിച്ചു .
"' ഇല്ല .. ദൈവത്തിനു നിരക്കാത്തതൊന്നും വാസുദേവന്റെ മക്കൾ ചെയ്യില്ല . ഗർഭധാരണം ദൈവത്തിന്റെ വരദാനമാണ് . രാഗിണി പ്രസവിക്കും . ഞങ്ങൾ ആ കുഞ്ഞിനെ വളർത്തുകയും ചെയ്യും "'
രുഗ്മിണിയുടെ ശബ്ദം നേർത്തതായിരുന്നെങ്കിലും ഉറച്ചതായിരുന്നു . പിന്നെ ജെയ്‌മോനും ഒന്നും മിണ്ടിയില്ല .
"' മോളെ രുക്കൂ ....അവൾ ...അവൾ വല്ലതും പറഞ്ഞോ അന്നു സംഭവിച്ചതെന്താണെന്ന് . ആരാണ് അതിനുത്തരവാദി ? കുഞ്ഞിന്റെ അച്ഛൻ ...?'''
"'ഞാനാണ് ഡോക്ടർ ..."'' പിന്നിൽ നിന്നൊരു ശബ്ദം കേട്ട് മൂവരും ഞെട്ടി തിരിഞ്ഞു .
മനോജ് ...മനോജ് സൂര്യപ്രസാദ് ...
അവനെക്കണ്ട രുഗ്മിണിയുടെ മുഖത്തു ഭാവവ്യത്യാസമൊന്നും ഇല്ലായിരുന്നു . എന്നാൽ ജെയ്‌മോൻ അവന്റെ നേരെ കുതിച്ചു .
""'കഴുവേർട മോനെ ..നീ ...നീയെന്റെ കുഞ്ഞിനെ .."'' ചോദിച്ചതും ജെയ്മോന്റെ വലതുകരം അവന്റെ കവിളത്ത് പതിഞ്ഞു , രണ്ടാമതും അടിക്കാനായി ഓങ്ങിയ ജെയ്‌മോന്റെ കൈ അവൻ തടഞ്ഞു . .
"'' തല്ലാനാണേൽ നിന്ന് കൊള്ളും മനോജ് . കാരണം നിങ്ങളോടും ജമാലിക്കയോടും ഉള്ളിൽ സൂക്ഷിക്കുന്നൊരു സ്നേഹോം ബഹുമാനോമുണ്ട്. അത്കൊണ്ടാണ് ഒരു ചെറുത്ത് നിൽപ്പുമില്ലാതെ നിന്ന് കൊണ്ടത് . തിരിച്ചടിക്കാത്തതും . സ്വന്തം മക്കളല്ലാഞ്ഞിട്ടും നിങ്ങളിവരെ കാത്തുസൂക്ഷിക്കുന്നത് കൊണ്ട് .. എനിക്കിതെ വരെ കിട്ടാതെ പോയതാണത് . ... എന്നാൽ ഈ കാര്യം ഓർത്തോണ്ട് കൂലീക്കാളെ വെച്ച് മനോജിനെ ഞൊട്ടാൻ വരരുത് ...വന്നാൽ ...വന്നാൽ മനോജാരെന്ന് നിങ്ങളറിയും "''' പറഞ്ഞിട്ട് മനോജ് തിരിഞ്ഞു നടന്നു .
💬 Comments
View all comments