0%

Chapter Title : അവൾ രുഗ്മിണി 7 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 408

"'മോളെ അവൻ ..അവനാണെന്ന് ""' ജെയ്‌മോൻ രുഗ്മിണിയെ നോക്കി .

രുഗ്മിണി ഒരുവല്ലാത്ത ഭാവത്തിലായാളെ നോക്കി ചിരിച്ചിട്ട് അകത്തേക്ക് നടന്നതും രാഗിണി പുറത്തേക്കിറങ്ങി വന്നു . അവൾ എല്ലാം കേട്ടിരുന്നു .

......................................................

റീബയുടെ പജീറോ സൂര്യപ്രസാദിന്റെ ബംഗ്ലാവിൽ നിന്നിറങ്ങി റോഡിലൂടെ മുന്നോട്ട് പാഞ്ഞു . പുറകെ ഉണ്ടായിരുന്ന ഓമ്‌നിവാൻ അവളുടെ ഒപ്പം എത്താൻ പണിപ്പെടുന്നുണ്ടെങ്കിലും പുറകെ തന്നെ ഉണ്ടായിരുന്നു .

പജീറോ നാലഞ്ചുകിലോമീറ്റർ മുന്നോട്ടു പോയി പഴയ കെട്ടിടങ്ങൾ ഉള്ള ഒരിടവഴിയിലേക്ക് തിരിഞ്ഞു . അല്പം പുറകിലായി ആ ഓമ്നിയും .

പജീറോ ഇടവഴിയിലൂടെ മുന്നോട്ടുകുതിച്ചപ്പോൾ ഓമ്‌നിവാനിന്റെ ഹെഡ്‌ലൈറ്റിൽ നിന്നുള്ള വെളിച്ചം പൊടിപടലങ്ങൾ കൊണ്ട് മറഞ്ഞു .

ഒടുവിൽ പജീറോ  പഴയ ഒരു ഇരുനില കെട്ടിടത്തിന്റെ തുരുമ്പു പിടിച്ച ഷട്ടറിന്റെ മുന്നിൽ നിന്നു . അതിന്റെ ഇരുവശത്തുമായും രണ്ടും മൂന്നും നിലകൾ ഉള്ള പഴയ കെട്ടിടങ്ങളായിരുന്നു . ആ ഇടവഴിയുടെ ഇരുവശത്തുമുള്ള കെട്ടിടങ്ങൾക്ക് മുന്നിലും വഴിയുടെ സൈഡിലുമെല്ലാം പഴയ വണ്ടികളുടെ ടയറുകളും തകരക്ഷീറ്റുകളും മറ്റു ആക്രി സാധനങ്ങളും കിടന്നിരുന്നു . അവിടെങ്ങും ഒരു വെളിച്ചമോ അനക്കമോ ഉണ്ടായിരുന്നില്ല . പാതാളക്കുഴി എന്നാണ് റോഡിൽ നിന്നുമൽപം താഴെയുള്ള ആ വഴിയും സ്ഥലവും അറിയപ്പെട്ടിരുന്നത് . പകൽ ആ സ്ഥലത്ത് മയക്കുമരുന്ന് കച്ചവടക്കാരും തെരുവ് വേശ്യകളും കയ്യടക്കിയിരുന്നു . എന്നാൽ ഇരുൾ മൂടുന്നതോടെ അവരും ഭീതിയുടെ പിടിയിലമർന്ന് അവിടേക്ക് പോകാറില്ല .

റീബ ഡോർ തുറന്നിറങ്ങിയതും പുറകിൽ ഓമ്നി വാൻ വന്നു നിന്നു . . നടുവിലെ ഡോർ സ്ലൈഡ് ചെയ്തു നാലഞ്ച് തടിമാടന്മാർ ചാടിയിറങ്ങി അവളുടെ അടുത്തേക്കോടി

💬 Comments

View all comments