Chapter Title : അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]
അറിയണം അത് "''
''എന്താ സൂര്യാ ..."'
''ലേലം പിടിച്ചത് നമ്മുടെ ആൾക്കാരാ . പക്ഷെ രണ്ടുമൂന്ന് കൺസീൽഡ് ടെണ്ടേർസ് ഉണ്ടായിരുന്നെന്ന് . അത് നമ്മള് വിളിച്ച തുകയിലും മുകളിലായിരുന്നെന്നാ മഹേഷ് പറഞ്ഞത് . "''
റീബയുടെ കണ്ണുകളൊന്ന് തിളങ്ങിയത് സൂര്യൻ ശ്രദ്ധിച്ചില്ല .
"'' അപ്പോൾ അതും പോയി . ഇന്ന് വിളിച്ചവനെയും പൊക്കണം . പൊക്കണം . ഒരുപക്ഷെ ഇത് വല്ലതും മുൻകൂട്ടി കണ്ടുകൊണ്ട് ആ റഫീക്ക് അലി മുഹമ്മദ് കളിച്ച കളിയാവും . അവന്റെ ആളുകളെ വെച്ച് .ഹ്മ്മ്മ് ......അവനെ പൂട്ടിയിട്ടുണ്ടല്ലോ . ശെരിക്കൊന്ന് പെരുമാറിയാൽ അവൻ തത്ത പറയുമ്പോലെ പറയും . "''
"'' റഫീക്ക് അലി അല്ലിത് . ഒരു കാമേഷ് നാരായണ അയ്യർ . പട്ടാമ്പി സ്വദേശി.''' മൊബൈലിൽ അപ്പോൾ വന്ന മഹേഷിന്റെ മെസ്സേജ് നോക്കിക്കൊണ്ട് സൂര്യൻ പറഞ്ഞു .
"'എവിടെ കാണിച്ചേ ...."'' റീബ മൊബൈലിലേക്ക് നോക്കി . അല്പം മുടി നീട്ടിവളർത്തിയ വെളുത്തു മെലിഞ്ഞൊരു ചെറുപ്പക്കാരൻ . അവന്റെ ഷർട്ടിന്റെ ബട്ടണുകൾക്കിടയിലൂടെ പൂണൂൽ കാണാം . റീബയുടെ കണ്ണുകൾ ചെറുതായി .
"'' പട്ടാമ്പിക്കാരൻ പട്ടരും പോണ്ടിച്ചേരിക്കാരൻ മുസ്ലീമും ഒക്കെച്ചേർന്ന് നമുക്കിട്ട് പാരയാണല്ലോ . ഇവരൊന്നും ഈ ഷാപ്പിന്റെ മേഖലയിലെ ഇല്ലാത്തതാ .''''
"'' സൂര്യാ ... പൂട്ടണം ഈ നായിന്റെ മക്കളെ . പറ്റിയ ആളുകൾ ഇല്ലെങ്കിൽ പറ . പുറത്തു നിന്നിറക്കാം "'
"'വേണ്ട ... സലിം അവന്റെ കാറിന്റെ പുറകെ പോയിട്ടുണ്ട് . എന്തുവേണോന്ന് എനിക്കറിയാം . നീ വീട്ടിലേക്ക് പൊക്കോ . "''
"'ഹ്മ്മ് ... നീ വിളിക്ക് സൂര്യാ അപ്പപ്പോൾ കാര്യങ്ങളറിയണം എനിക്ക് . അവരാരാണെന്നും , ആർക്കുവേണ്ടിയാണീ പണിയെന്നും "'
"'ഹ്മ്മ്മ് ...."''
റീബ ഇറങ്ങിയതും ബെൻസ് മുന്നോട്ട് പാഞ്ഞു . രണ്ടു നിമിഷത്തിന് ശേഷം അതിന്റെ പുറകെ അല്പം അകലെ ഇട്ടിരുന്ന ഓമ്നിയും .
"'' ബോബി ... എന്താ ഞാനീ കേൾക്കുന്നേ ? '''
"' റീബേച്ചീ .... സൂര്യന്റെ ആൾക്കാരുടെ മുകളിൽ നമ്മൾ കൺസീൽഡ്
💬 Comments
View all comments