0%

Chapter Title : അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 395

വെച്ചതാ . അയാളുടെ മാനേജരുടെ കയ്യിൽ നിന്ന് തന്നെ തുക അറിഞ്ഞ് , അതിലും മൂന്നു ലക്ഷം കൂട്ടി തന്നെ . ഒന്നോ രണ്ടോ ലക്ഷത്തിന് ആരും കൺസീൽഡ് കൂട്ടി വെക്കരുതെന്ന ലക്ഷ്യത്തോടെ . പക്ഷെ .. ഇവൻ പത്തുലക്ഷമാ കൂട്ടിവച്ചേ . അത് ശെരിക്കും നഷ്ടമാ റീബേച്ചീ . കഴിഞ്ഞ തവണത്തേക്കാൾ ഇരുപതു ലക്ഷം കൂടുതൽ . കഴിഞ്ഞ വർഷത്തെ ലാഭം ഞാൻ നോക്കിയപ്പോൾ ഈ തുക നഷ്ട്മാ ...'''

"'ബോബി നഷ്ടത്തിന്റെ കണക്ക് നീ വിട് . ഈ ഷാപ്പ് പിടിക്കുന്നത് പുണ്യത്തിനൊന്നുമല്ല . കള്ളിൽ വെള്ളം ചേർത്തുണ്ടാക്കുന്ന നക്കാപ്പിച്ച കാശിനുമല്ല .എന്റപ്പൻ തുടങ്ങി വെച്ചതാ അത്. ഇതിൽ പ്രെസ്റ്റീജിന്റെ ഇഷ്യൂ ഉണ്ട് .  . അത് വിട്ടുകളയുന്നതിന്റെ വിഷമം മാത്രമല്ല . പാലക്കാട് നിന്ന് കള്ള് കൊണ്ടു വരുന്നതിന്റെ മറവിൽ ഡിസ്റ്റ്ലറിയിലേക്ക് കൊണ്ടുവരുന്ന സ്പിരിറ്റ് . അങ്ങനെ കുറെ കാര്യങ്ങൾ . നീ അവന്റെ പുറകെ ഉണ്ടോ ?''''

"' ഞാനിപ്പോ സൂര്യന്റെ പുറകിലുണ്ട് . അയാൾ പട്ടരെ എന്താ ചെയ്യുന്നെന്ന് നോക്കട്ടെ . റഫീക്ക് താമസിക്കുന്ന ഹോട്ടലിലും നമ്മുടെ ആളുകൾ ഉണ്ട് .""

"'സൂര്യൻ ചെയ്യുന്നത് വാച്ച് ചെയ്യ് . എനിക്കൊരു ഡൗട്ട് ഉണ്ട് . സൂര്യന്റെ അളുകൾ ആണോ അവരെന്ന് "'

''നമ്മൾ ചെയ്ത പോലെ അല്ലെ ...ഹമ് ..നമുക്ക് നോക്കാം റീബെച്ചീ ...."''

"'എന്നാൽ ശെരി . നീ അപ്പപ്പോൾ കാര്യങ്ങളെന്ന അറിയിക്കണം "'''

............................................................................

"''' മനോജേ ... മനോജേ ...ദേവീ നല്ല പനിയുണ്ടല്ലോ "'' ഉച്ചക്ക് പ്ളേറ്റിൽ ചോറുമായി വന്ന് മനോജിനെ വിളിച്ച രാഗിണി അവൻ വിളിച്ചിട്ടും എണീക്കാതായപ്പോൾ അവന്റെ നെറ്റിയിൽ തൊട്ടു നോക്കി . പൊള്ളുന്ന ചൂട് .

രാഗിണി പെട്ടന്ന് അകത്തേക്ക് പോയി , മൺകലത്തിൽ നിന്നും തണുത്ത വെള്ളം കൊണ്ടുവന്ന് തുണിയിൽ മുക്കി അവന്റെ നെറ്റിയിൽ വെച്ചു . വേറെ തുണി കൊണ്ടവൾ അവന്റെ കഴുത്തും കയ്യും കാലുമെല്ലാം തുടച്ചു .ചുണ്ടിലേക്ക് വെള്ളം ഇറ്റ് വീണപ്പോൾ മനോജ് ഞെരങ്ങിക്കൊണ്ട് മെല്ലെ കണ്ണ് തുറന്നു

💬 Comments

View all comments