0%

Chapter Title : അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 396

.

"'മനോജേ ഹോസ്പിറ്റലിൽ പോകാം ..ഞാൻ ഓട്ടോ വല്ലതും വിളിക്കാം "' രാഗിണി എണീറ്റു .

"'വേണ്ട രാഖീ ... വേണ്ട ."'മനോജ് അവളുടെ കയ്യിൽ പിടിച്ചു .

"'ഇപ്പൊ അൽപം ചൂട് കുറവുണ്ട് .. മനോജ് എണീറ്റെ . ഇച്ചിരി കഞ്ഞി കുടിച്ചിട്ട് ടാബ്ലറ്റ് തരാം . ഇവിടെ തറയിൽ കിടക്കണ്ട . മുറിയിൽ കിടന്നാൽ മതി .'''

"'വേണ്ട ..ഞാനിവിടെ കിടന്നോളാം >..'''

"'വാശി പിടിക്കല്ലേ മനോജേ ...വാ എണീറ്റേ "'' രാഗിണി അവന്റെ കയ്യിൽ പിടിച്ചു എണീപ്പിക്കാൻ നോക്കി .

"'ദേ ..എനിക്കത്ര ആരോഗ്യമില്ല കേട്ടോ .പോരാത്തേന് കാലും വയ്യ . എണീറ്റെ ..."''രാഗിണി അവനെ നിർബന്ധിച്ചു അകത്തു കയറ്റി .ഹാളിലെ കസേരയിൽ അവൻ ഇരിക്കാൻ തുനിഞ്ഞപ്പോൾ രാഗിണി അവനെ തന്റെ മുറിയിലേക്ക് നടത്തി .

''മനോജേ ..എണീറ്റെ ..ഇത്കുടിച്ചേ .."'

"'വിശക്കുന്നില്ല രാഖീ ..."'

"'അങ്ങനെ പറഞ്ഞാൽ പറ്റില്ല . മരുന്ന് കഴിക്കാൻ ഉള്ളതാ ...'''രാഗിണി കഞ്ഞി നന്നായി ഉടച്ചതും ചുട്ട പപ്പടവും തേങ്ങാച്ചമ്മന്തിയും പ്ളേറ്റിലാക്കി കൊണ്ടുവന്നിരുന്നു .അവൾ മനോജിനെ തലയിണ ക്രാസിയിലേക്ക് വെച്ച് , ചാരിയിരുത്തി .

"''മതി ..."' രണ്ടു സ്പൂൺ കഞ്ഞി ഇറക്കിയിട്ടവൻ പറഞ്ഞു .

"'ദേ .... മൊത്തം കുടിച്ചോണം .. കൊച്ചിന്റച്ഛൻ ആണെന്നൊന്നും ഞാനോർക്കില്ല കേട്ടോ .. നല്ല കിഴുക്ക് വെച്ചുതരും "' രാഗിണി ചിരിച്ചോണ്ട് പറഞ്ഞു ...എന്നിട്ടവന്റെ കണ്ണിലേക്ക് നോക്കി .

"'എന്തിനാ മനോജേ അവരുടെ മുന്നിൽ വെച്ചങ്ങനെ പറയാൻ പോയെ . മനോജിന്റെ ഭാവിയാണ് ആ നിമിഷം തീർന്നത് . രുക്കുവും ഒന്നുമെതിർത്തില്ല . ജെയ്‌മോൻ അങ്കിൾ വരട്ടെ .അടുത്ത ചെക്കപ്പിന് ഞാൻ ഡോക്ടറോട് പറയും ..."'

"'വേണ്ട ... എന്നെപ്പോലൊരു തന്തയില്ലാത്തവൻ ആയിട്ട് കൊച്ചു വളരണ്ട . അതാരുടെ കൊച്ചായാലും ഞാൻ എന്റെ കൊച്ചായിട്ട് തന്നെ വളർത്തും . """

"'മനോജേ ..സൂര്യപ്രസാദ്‌ സാർ ....."" രാഗിണി കണ്ണ് മിഴിച്ചവനെ നോക്കി .

"'എന്റയച്ചനല്ല . ഞാനിവിടെ വന്നപ്പോൾ എനിക്ക് നിങ്ങളോടുള്ളത് വേറെന്തോ വികാരമായിരുന്നു . തനിച്ചു ജീവിക്കുന്ന നിങ്ങളോടുള്ള ബഹുമാനവും

💬 Comments

View all comments