Chapter Title : അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]
സ്നേഹവും ഒക്കെ . പക്ഷെ എപ്പോഴോ രാഖിയെ എനിക്കിഷ്ടമായി . സഹതാപം കൊണ്ടാണ് ഞാൻ നിന്നെ സ്നേഹിച്ചതെന്ന തോന്നലുണ്ടാവുമോ ., സൂര്യന്റെ മകനെന്ന നിലയിൽ എന്നെ തള്ളിക്കളയുമോ എന്നൊക്കെയുള്ള ഭയത്തിൽ ഞാൻ ആരോടുമത് പറഞ്ഞില്ല . നിനക്കപകടം നടന്നയന്നു ഓടിപ്പാഞ്ഞു വന്നതും ഞാൻ അത് കൊണ്ടാണ് . . അച്ഛനാണ് അതിന്റെ പുറകിൽ നിന്നറിഞ്ഞപ്പോൾ , വല്ല തെളിവും കിട്ടുമോന്നറിയാനാണ് ഞാൻ വീട് മൊത്തം അരിച്ചു പെറുക്കിയത് . അപ്പോഴാണ് അച്ഛന്റെ ഡ്രോയിൽ നിന്നും പഴയൊരു ഡയറി കിട്ടിയത് ...."'മനോജിന്റെ പല്ലുകൾ ഞെരിഞ്ഞു .
"'എന്റമ്മയെ അയാൾ കെട്ടിയത് സ്വത്തിനുവേണ്ടിയാണ് . അമ്മയെ അച്ഛൻ ...അല്ല സൂര്യൻ കെട്ടുമ്പോൾ എന്റമ്മയുടെ വയറ്റിൽ ഞാൻ മൂന്നുമാസം . സൂര്യന്റെ വഴിപിഴച്ച പോക്ക് കണ്ടയമ്മ അത് ചോദ്യം ചെയ്‌തപ്പോൾ അമ്മയെ അയാൾ ഉപദ്രവിക്കാൻ തുടങ്ങി . . ആ ബംഗ്ലാവ് അടക്കം സ്വത്തുക്കൾക്ക് വേണ്ടി എന്നെയും അമ്മയെയും അയാൾ കൊല്ലാൻ ശ്രമിച്ചു . പക്ഷെ അതിനും മുൻപേ അമ്മ ആ ബംഗ്ലാവ് അടക്കം പാതിമുക്കാൽ സ്വത്തും എന്റെ പേർക്കെഴുതി വെച്ചിരുന്നു . ഇനിയയാൾ കൊല്ലുന്നത് എങ്ങനെയാവും . മരണത്തയെനിക്ക് ഭയമില്ല . പക്ഷെ , എന്റമ്മയെ കൊന്ന അയാളെ ഞാൻ ...അതിന് ..അതിനു മുന്നേ എനിക്കെന്റെ അച്ഛൻ ആരാണെന്നറിയണം . "'മനോജ് കിതച്ചു .
"" മനോജേ വേണ്ട ... സംസാരിക്കണ്ട ... കിടന്നോളൂ ...ഞാൻ ഇച്ചിരി കഞ്ഞിവെള്ളം തരാം .അത് കുടിക്ക് .എന്തേലും വയറ്റിലേക്ക് ചെല്ലണ്ടേ "' രാഗിണി പ്ളേറ്റുമായി അടുക്കളയിലേക്ക് പോയി . പെട്ടന്ന് തന്നെ ഉപ്പിട്ട കഞ്ഞിവെള്ളവുമായി അവൾ തിരികെ വന്നു . അവനെ തന്റെ നെച്ചിലേക്ക് ചാരിയിരുത്തിയിട്ട് രാഗിണി സ്പൂണിൽ അൽപ്പാൽപ്പമായി കഞ്ഞിവെള്ളം കോരിക്കൊടുത്തു .
....................................................
ഹോണ്ടാ സിറ്റിയിൽ ചാരിക്കിടന്ന് ആരുമായോ സംസാരിക്കുകയായിരുന്നു കാമേഷ് . "' കാമീ ... രണ്ടു സ്‌കോർപ്പിയോ നമ്മളെ പിന്തുടരുന്നുണ്ട് "''
""രണ്ടല്ല ഗണേശാ ...അതിന്റെ പുറകെ ഒരു ബെൻസും കാണും നോക്കിക്കേ ..."''
"'അതെ കാമീ .. ബെൻസ് മാത്രമല്ല .അതിന്റെ പുറകെ ഒരു ഓമ്‌നിയുമുണ്ട് .
💬 Comments
View all comments