Chapter Title : അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]
""'
"'ഹ്മ്മ് ...""'
""' പണി ആണോ ..."'
"'നല്ല അസ്സല് പണിയാ പുറകിൽ . എന്താ പേടിയുണ്ടോ ?'''
"''' എന്ത് പേടി .. ഇതൊക്കെ നമ്മളെത്ര കണ്ടതാ ."''
"'കാമീ ഓടിക്കോ ...."" പെട്ടന്ന് കാർ ഇടത്തേക്ക് വെട്ടിച്ചൊരിടവഴിയിലേക്ക് കയറ്റി നിർത്തിയിട്ട് ഗണേഷ് പുറത്തിറങ്ങുന്നതിന് മുന്നേ കാമേഷ് മുന്നിൽ ഓടുന്നുണ്ടായിരുന്നു .
"' പിടിക്കടാ ആ നായിന്റെ മക്കളെ .."' സ്കോർപ്പിയോയിൽ നിന്ന് ചാടിയിറങ്ങി സലിം വർഗീസ് അലറി . സ്കോർപ്പിയോയിൽ ഉണ്ടായിരുന്നവർ കാമേഷിന്റെയും ഗണേഷിന്റെയും പുറകെ പാഞ്ഞു .
അതെ സമയം ഒരു ജീൻസ് മാത്രമിട്ട് ഹോട്ടലിലെ റൂമിൽ കിടക്കുകയായിരുന്നു റഫീക്ക് അലി . വാതിലിന് മുന്നിൽ ഒരു നിഴൽ അനങ്ങുന്നത് , ഡോറിന്റെ കീഴിൽ കൂടെ ശ്രദ്ധയിൽ പെട്ടപ്പോൾ റഫീക്ക് എഴുന്നേറ്റു ടി ഷർട്ട് ഇട്ടിട്ട് ഡ്രോയിൽ നിന്ന് പിസ്റ്റൾ എടുത്ത് പുറകിൽ വെച്ചു ടി ഷർട്ട് കൊണ്ട് മൂടി . റഫീക്ക് പെട്ടന്ന് ടോയ്‌ലെറ്റിലെ ടാപ്പ് ഓൺ ചെയ്തു . വെള്ളം ചീറ്റിയൊഴുകിയപ്പോൾ അവൻ ഡോറിന്റടുത്തേക്ക് കുതിച്ചു . രാവിലെ മുതൽ ടാപ്പിൽ വെള്ളമില്ലായിരുന്നു . മുറിയിൽ കറന്റും . റിസപ്‌ഷനിലേക്ക് വിളിക്കാൻ നോക്കിയിട്ട് എടുക്കുന്നില്ല . ഫോണിൽ റേഞ്ചുമില്ല . പുറത്ത് സൂര്യന്റെ ആളുകൾ കളിക്കുന്നുണ്ടെന്നവന് മനസ്സിലായി .
റഫീക്ക് അരയിലെ പിസ്റ്റൽ എടുക്കാൻ പാകത്തിന് കൈ വെച്ചുകൊണ്ട് ഡോർ പതിയെ തുറന്നു . ഡോർ തുറന്നു തല പുറത്തേക്കിട്ട് നോക്കി , അവൻ വേഗം പുറത്തിറങ്ങി . കോറിഡോറിലെങ്ങും ആരുമില്ല . അവൻ ലിഫ്റ്റ് ഒഴിവാക്കി സ്റ്റെപ്പിറങ്ങി ഒരുനിമിഷം കൊണ്ട് റിസപ്‌ഷനിലെത്തി . റിസപ്‌ഷനിലോ ലോബിയിലോ ആരെയും അവൻ കണ്ടില്ല . പാർക്കിങ്ങിൽ എത്തി ഒരു നിമിഷം കൊണ്ടവൻ തന്റെ പജീറോ സ്റ്റാർട്ട് ചെയ്തു . ഗേറ്റിനു പുറത്തെത്തി മെയിൻ റോഡിലേക്ക് കയറി പജീറോ കുതിച്ചതും പുറകിൽ രണ്ടു സ്‌കോർപ്പിയോ പ്രത്യക്ഷപ്പെട്ടു .
"'''ഗണാ ... പിടികൊടുത്തെ പറ്റൂ .... "'' ഓട്ടത്തിനിടയിൽ പുറകിലേക്ക് തിരിഞ്ഞു നോക്കിയ കാമേഷ് ഓട്ടം നിർത്തി പറഞ്ഞു . ഗണേഷിന്റെ തൊട്ടടുത്തെത്തിയിരുന്നു ഗുണ്ടകൾ
💬 Comments
View all comments