0%

Chapter Title : അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 399

. ഒരു നിമിഷം കൊണ്ട് അഞ്ചാറുപേർ അവരെ വളഞ്ഞു . അപ്പോഴേക്കും ഇടവഴിയിലൂടെ ബമ്പർ ചളുങ്ങിയ നിലയിൽ ഒരു സ്‌കോർപ്പിയോ അവരുടെ അടുത്തെത്തി . കാമേഷും ഗണേശും കൂസലെന്യേ അതിലേക്ക് കയറി . . തിരിച്ചാ ഇടവഴിയിലൂടെ പോകുമ്പോൾ വഴിയുടെ ഇടതുവശത്തെ ചതുപ്പിൽ തങ്ങളുടെ കാർ തലകീഴായി മറിഞ്ഞു കിടക്കുന്നതവർ കണ്ടു .

"'' തീർക്കടാ അവന്മാരെ .,..."'' സ്‌കോർപ്പിയോ ഇടവഴിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനു മുൻപേ മുന്നിൽ കൊണ്ട് വന്നു നിർത്തിയ ഓംനിയിൽ നിന്ന് ചാടിയിറങ്ങി ബോബി അലറി . അവന്റെ കയ്യിലിരുന്ന പിസ്റ്റൽ കണ്ടതും സ്കോർപ്പിയോയിൽ ഉണ്ടായിരുന്നവർ ഒന്ന് പരുങ്ങിയെങ്കിലും ജാക്കി ലിവറും വടിവാളുമായി അവർ ഓംനിയിൽ വന്നവരുടെ നേരെ കുതിച്ചു . ഒന്ന് താഴേക്ക് കുനിഞ്ഞു തന്റെ നേരെ വടിവാൾ ഓങ്ങിയവന്റെ കാലിൽ പിടിച്ചു നിലത്തേക്കിട്ട് , നെഞ്ചിൽ ആഞ്ഞു ചവിട്ടി , അവന്റെ കയ്യിൽ നിന്നും വടിവാൾ വാങ്ങി , ബോബി അവന്റെ നെഞ്ചിൽ ആഞ്ഞു വെട്ടി . ചുടുചോര ചീറ്റിത്തെറിച്ചപ്പോൾ അയാൾ അലറിക്കരഞ്ഞ , ശബ്ദം കേട്ട് സ്കോർപ്പിയോയിൽ ഉണ്ടായിരുന്നവർ നാലുപാടും ചിതറി .

"'എന്തായെടാ ..."'' ഫോൺ വൈബ്രെറ്റ് ചെയ്തത് അറിഞ്ഞ ബോബി കോൾ അറ്റൻഡ് ചെയ്തു

"' റഫീക്ക് നമ്മുടെ പിള്ളേരുടെ കയ്യിലുണ്ട് . അവന്റെ കയ്യിലുള്ള തോക്ക് ഞങ്ങൾ വാങ്ങി ."'

"'എന്നാലും സൂക്ഷിക്കണം . "'' ബോബി പറഞ്ഞിട്ട് അയ്യരെയും ഗണേശിനെയും നോക്കി . അവരുടെ കണ്ണിലെ കൂസലില്ലായ്‌മ കണ്ടവൻ ഒന്ന് പതറി .

"'' കൊച്ചെറുക്കാ ...പാടിയിലേക്ക് വരുന്നതിന് മുന്നേ എന്റെ വണ്ടീലേക്ക് മാറ്റണം "' ബോബി റോഡ് സൈഡിൽ നിന്ന് നീട്ടി മുള്ളിക്കൊണ്ട് ഫോണിലൂടെ പറഞ്ഞു .

"' ഞങ്ങൾ ബോബി പറഞ്ഞ സ്ഥലത്തെത്തി ...അഹ് ..വണ്ടി കണ്ടു ""' ബോബി മൂത്രമൊഴിച്ചു സിബ്ബിട്ടു തിരിഞ്ഞപ്പോഴേക്കും സ്‌കോർപ്പിയോ ഓമ്‌നിയുടെ പുറകിലെത്തിയിരുന്നു . പാതാളക്കുഴിയുടെ പുറകിലുള്ള പാടിയുടെ സമാന്തര റോഡിലായിരുന്നു ഓമ്നി നിർത്തിയിരുന്നത് . പുറകിൽ പിസ്റ്റൽ വെച്ച് റഫീഖിനെ അവർ ഓമ്‌നിയിലേക്ക് നടത്തി . ഡോർ തുറന്നകത്തേക്ക് കയറുമ്പോൾ കാമേഷിന്റെയോ റഫീക്കിന്റെയോ ഗണേശിന്റേയോ

💬 Comments

View all comments