0%

Chapter Title : അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 400

കണ്ണുകളിൽ പരിചിതത്വം കാണാത്തത് ബോബിയെ വീണ്ടും ചിന്താകുലനാക്കി .

"'വണ്ടിയെടുക്ക് ..."'' അവരെ മാറി മാറി നോക്കിയിട്ട് ബോബി അകത്തേക്ക് കയറി . പുറകിൽ അന്യോന്യം ഉള്ള സീറ്റുകളിൽ ഗൺ പോയന്റിലായിരുന്നു അയ്യരും റഫീക്കും ഗണേശും .

"'' നിങ്ങളിപ്പോൾ കൂടെ വരണ്ട . നാശം പിടിക്കാൻ .. ചവിട്ടടാ "''' മുന്നിൽ ചീറിപാഞ്ഞുപോയ പോയ ഡ്യൂക്ക് റോഡിൽ പാളി മറിഞ്ഞപ്പോൾ തങ്ങളുടെ വണ്ടിക്ക് നേരെ ഉരുണ്ടു വരുന്ന പെൺകുട്ടിയെ കണ്ടു ,ഫോൺ മാറ്റിപ്പിടിച്ചു ബോബി അലറി .

"'ചത്തൊടാ ..."'' അങ്ങോട്ടുമിങ്ങോട്ടും പോകുന്ന വണ്ടികൾ നിർത്തി ആളുകൾ കൂടാൻ തുടങ്ങിയിരുന്നു .

"'' വണ്ടി ഈ സൈഡിലൂടെ എടുത്തു പോടാ .ആളുകൾ കൂടിയാൽ പണിയാ "' ബോബി തന്റെ സൈഡിലുള്ള ചെറിയ മൺപാത കാണിച്ചു പറഞ്ഞു . ഡ്രൈവർ വേഗം വാൻ ഇടത്തേക്ക് തിരിച്ചു മൺപാതയിലേക്കിറക്കി .

"''നാശം പിടിക്കാൻ . "'' മുന്നിൽ മൂന്നാല് പശുക്കൾ നിൽക്കുന്നത് കണ്ട ഡ്രൈവർ ഹോണടിച്ചു .

"''ഠപ്പേ ""'

"'എന്നതാടാ അത് ..."' വാനിന്റെ മുകളിൽ എന്തോ വീണ ശബ്ദം കേട്ട് ബോബി ഞെട്ടി . എന്തോ വന്നു വീണത് പോലെ വാനിന്റെ മുകൾ ഭാഗം ചളുങ്ങിയിരിക്കുന്നു .

"'വല്ല തേങ്ങയോ മറ്റോ ആയിരിക്കും "'' ഡ്രൈവർ ഡോർ തുറന്നിറങ്ങിയതും ഇരുമ്പു പൈപ്പ്‌കൊണ്ട് അടികിട്ടി താഴേക്ക് വീണു . ബോബി അതുകണ്ട് പിസ്റ്റലുമായി ചാടിയിറങ്ങിയപ്പോഴേക്കും മുകളിൽ നിന്നൊരാൾ താഴേക്ക് ചാടി . അയാൾ ഒരു മുഖം മൂടി വെച്ചിരുന്നു . ജോക്കറിന്റെ . ബോബി കണ്ണ് ചിമ്മുന്നതിനു മുൻപേ അവന്റെ കയ്യിൽ മഴുവിന്റെ തല കൊണ്ടുള്ള അടി ഏറ്റിരുന്നു . പുറകിലിരുന്ന ബോബിയുടെ ആളുകൾ പിസ്റ്റലുമായി ഡോർ തുറക്കാനാഞ്ഞപ്പോൾ ഓമ്‌നിയുടെ തകർത്തു രണ്ടുപേർ അകത്തുകയറി . അപ്പോഴേക്കും റഫീക്ക് അലിയുടെ കാലുകൾ പിസ്റ്റൾ ചവിട്ടിത്തെറിപ്പിച്ചിരുന്നു . തലക്കടിയേറ്റ ബോബി കണ്ണ് തിരുമ്മി നോക്കിയപ്പോൾ ഒരാൾ ഓമ്നിയിലേക്ക് കയറുന്നത് കണ്ടു . ഓമ്നി തന്റെ അടുത്തുകൂടെ പോയപ്പോൾ റഫീക്കിന്റെ കഴുത്തിൽ മഴു മുട്ടിച്ചു വെച്ചിരിക്കുന്ന ജോക്കറിനെ കണ്ട് ബോബിയുടെ തല

💬 Comments

View all comments