Chapter Title : അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]
പെരുത്തു ..ആരാണവർ ?
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
"' രാഖീ ....."'' രുഗ്മിണിയുടെ അലർച്ച കേട്ടാണ് രാഗിണി ഞെട്ടിയെണീറ്റത് . അവൾ ഒരുനിമിഷം പകച്ചു പോയി . പെട്ടന്ന് സമനില വീണ്ടെടുത്ത അവൾ കയ്യിൽ കിട്ടിയ തുണികൊണ്ട് തന്റെ നഗ്നത മറച്ചു . തന്നെ കെട്ടിപ്പിടിച്ചു കിടന്ന രാഗിണി എണീറ്റപ്പോൾ മനോജ് ഒന്ന് ഞെരങ്ങി , അവൻ എന്നിട്ടും മയക്കം വിട്ടുണർന്നില്ല .
"' നല്ല പനി .... വല്ലാത്ത കുളിരുന്ന പോലെ .ഒന്ന് കെട്ടിപ്പിടിക്കാമോന്ന് ചോദിച്ചപ്പോ ഞാൻ ..രുക്കൂ ...എന്നോട് ക്ഷമിക്കടീ ...ഞാൻ .. എന്റെ ദേവീ .."''' ഡ്രസ്സ് ചെയ്തു , വേഗം രുഗ്മിണിയുടെ മുറിയിലെത്തിയ രാഗിണി രുഗ്മിണിയുടെ തോളിലേക്ക് കിടന്ന് പൊട്ടിക്കരഞ്ഞു .
"'ശ്ശെ ..പോയെടീ ചേച്ചീ .. പെട്ടന്ന് കണ്ടപ്പോൾ . നിനക്ക് ..നിനക്കവനെ ഇഷ്ടമാണോ ?'''
"'രുക്കൂ നീ ....."''രാഗിണി ഒരു പ്രത്യേക ഭാവത്തോടെ അവളെ നോക്കി .
"'ഞാൻ സംസാരിച്ചിരുന്നു . അവൻ നിന്റെ ഗർഭത്തിനുത്തരവാദി ആണെന്ന് പറഞ്ഞു കഴിഞ്ഞു ഞാനവനെ തപ്പി നടന്നു ."'
"' രുക്കൂ ..മനു ..മനുവല്ല ..എനിക്കുറപ്പുണ്ട് ."'' അവൾ മുഴുമിപ്പിക്കുന്നതിന് മുന്നേ രാഗിണി തടഞ്ഞുകൊണ്ട് പറഞ്ഞു .
"' അതെനിക്കുമറിയാം . അത്തരം നീചമായ പ്രവർത്തി അവൻ ചെയ്യില്ലെന്ന് . അവനെ തപ്പി നടന്ന ഞാൻ മടുത്താണ് ബാറിൽ പോയത് . അവിടെ വെച്ച് അവൻ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞു .. "''
"'' അപ്പോൾ നീ കൂടി അറിഞ്ഞോണ്ടാണോ .."'
"' ആദ്യം നമ്മളെ ചതിക്കാനുള്ള പണിയാണെന്നാണ് ഞാൻ കരുതിയത് . ഇവിടെ വന്ന് രാത്രി കിടക്കാൻ തുടങ്ങിയപ്പോൾ അവന് ശെരിക്കും നിന്നെ ഇഷ്ടമാണെന്ന് എനിക്ക് മനസ്സിലായി . അവൻ സൂര്യന്റെ മകനാണ് എന്നുള്ളതായിരുന്നു എന്റെ വിഷമം "'
"'മനു ..മനു സൂര്യന്റെ മകനല്ല .""
"'ഹ്മ്മ് .. അതും അവൻ എന്നോട് പറഞ്ഞു . "'
"'അപ്പോൾ നിങ്ങൾ രണ്ടാളും അറിഞോണ്ടാണല്ലേ "''
""' അവനിഷ്ടമാണ് എന്നവൻ പറഞ്ഞു .നിനക്കോ ..നീ തന്നെ പറയാനായാണ് ഞാൻ മിണ്ടാതിരുന്നത് .ഇപ്പോൾ എനിക്ക് സന്തോഷമായി .
💬 Comments
View all comments