Chapter Title : അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]
.
"' ഇവനോട് അകത്തു കയറിക്കിടക്കാൻ പറഞ്ഞില്ലേ നീ "''
"'നീയെന്നാ രുക്കൂ ഈ പറയുന്നേ ? അവനെ അകത്തുകേറ്റി കിടത്തിയാൽ നാട്ടുകാര് ..''
"'ഇനിയിതിൽ കൂടുതൽ എന്താകാനാ . നാട്ടുകാര് .അവരുടെ ഓശാരത്തിനാണോ നമ്മൾ ജീവിക്കുന്നെ ."'
"'നീ ഒച്ചയെടുക്കാതെ ...'''' രാഗിണി അവളെ ശാസിച്ചു .ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട ഇരുവരും പുറത്തെത്തി . മുറ്റത്തിന് വെളിയിൽ വെച്ചിരിക്കുന്ന ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന മനോജ് . അവന്റെ മുഖവും തളർച്ചയും കണ്ട രുഗ്മിണി ഒറ്റക്കുതിപ്പിന് അവന്റെ മുന്നിലെത്തി ബൈക്കിന്റെ കീ ഊരി .
"'നീയെങ്ങോട്ടാ ഈ കോലത്തിൽ ..വല്ലടത്തും പോയി വീഴും . ഹോസ്പിറ്റലിലേക്ക് ആണേൽ ഞാൻ കൊണ്ടൊകാം ""'
"'വേണ്ട ..."'
"''ഞാൻ ഹോസ്പിറ്റലിൽ കൊണ്ടുപോകാം മനോജേ ..നീ ഇറങ്ങ് ""
"'ഹോസ്പിറ്റലിലേക്ക് അല്ല രുക്കൂ ...'''
"'എന്നാൽ നീയിറങ്ങ് . ഞാൻ മെഡിസിൻ വാങ്ങിച്ചിട്ടുണ്ട് "' രുഗ്മിണി അവന്റെ കൈ പിടിച്ചു .
മനോജ് ഇറങ്ങി വീണ്ടും വരാന്തയിൽ ചാരി ഇരുന്നു .
"' എടീ ചേച്ചീ .. ഇതിനാത്തുള്ള മരുന്ന് കൊടുക്കണം . വല്ലോം കഴിച്ചിട്ട് കൊടുത്താൽ മതി ."'''രുഗ്മിണി രാഗിണിയുടെ കയ്യിൽ മരുന്നിന്റെ നാലഞ്ച് കവർ കൊടുത്തിട്ട് സ്‌കൂട്ടറിന്റെ ചാവി ബാഗിൽ ഇട്ടിട്ട് , മനോജിന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി .
"'' റീബാ ..കഴുവേർട മോളെ നീയെവിടെപോയി കിടക്കുവാരുന്നു ?'''' പലതവണ ഫോൺ റിംഗ് ചെയ്തു കട്ടായിട്ടും റീബ കോൾ അറ്റൻഡ് ചെയ്യാത്ത ദേഷ്യം കാറിൽ വന്നിറങ്ങിയ ഉടനെ സൂര്യപ്രസാദ് അവളോട് കാണിച്ചു
'എന്താ സൂര്യാ ...രാവിലെ തന്നെ കലിപ്പിലാണല്ലോ "'' റീബ വശ്യമായി ചിരിച്ചുകൊണ്ട് കാറിൽ നിന്നിറങ്ങി അയാളെ നോക്കി . അവൾ ഫോണിൽ എന്തോ ചെയ്തിട്ട് അയാളുടെ നേരെനോക്കി പറഞ്ഞു .
"' ചർച്ചിൽ ഒന്ന് കയറി . ഫോൺ സൈലന്റ് ആയിരുന്നു ..എന്താ അർജെന്റ് ?'''
"' ഷാപ്പ് ലേലം ... ഏതോ ഒരു പരനാറി പത്തെണ്ണം പിടിച്ചെന്ന് ഇന്നലെ "'
"'ഒഹ് ..ഷാപ്പ് പോയാലെന്താ നമുക്ക് "' റീബ സിറ്റൗട്ടിലേക്ക് കയറി ചെയറിലിരുന്നു . സൂര്യനും അവളുട പിന്നാലെ കയറി ചെയറിലമർന്നു .
"' ഷാപ്പ് പോട്ടേന്നൊ ...ഡിസ്റ്റ്ലറീലേക്ക് വേണ്ടുന്ന സ്പിരിറ്റ് ഒക്കെ കള്ള് വണ്ടീലാ ഇങ്ങോട്ട് കടത്തുന്നെ . നിനക്കറിയില്ലേ അത് ."''
"'അതൊക്കെ ഇപ്പൊ റിസ്കല്ലേ സൂര്യാ ... ഇനി
💬 Comments
View all comments