0%

Chapter Title : അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 381

അതൊന്നും വേണ്ട "'' റീബക്ക് കൂസലില്ല .

"'പിന്നെയെങ്ങനെ ?''''

"' ജെയ്‌മോനെ ഒന്ന് കാണണം . ഞാൻ രണ്ടു ദിവസമായി വീട്ടിൽ പോയിട്ടില്ല .ജെയ്‌മോനും വീട്ടിൽ ചെന്നിട്ടില്ലന്ന് സെക്യൂരിറ്റി പറഞ്ഞു . ഈ പുകിലൊക്കെ ഒന്ന് തണുക്കട്ടെ . ജെയ്‌മോനോട് ചോദിക്കാം "'

"'ജെയ്‌മോൻ ..ജെയ്മോനിനി പറയുമോ ?''' സൂര്യന് സംശയം .

"' അതൊക്ക പറയും ..പറയിക്കാം . പാലക്കാട് സ്ഥലം വാങ്ങിയതും തെങ്ങുകളും മറ്റും ലേലത്തിൽ പിടിച്ചതും അതിന്റെ മറവിൽ ഡിസ്റ്റലറിയിലേക്ക് സ്പിരിറ്റ് കൊണ്ടുവരാമെന്നതുമൊക്കെ ജെയ്മോന്റെ ഐഡിയ അല്ലെ . ഒടുക്കത്തെ തലയല്ലേ അവന് . അതാ ഞാനീ താലിച്ചരട് പൊട്ടിച്ചറിയാത്തെ "''' "'

"'മാഡം കോഫി .."'' അകത്തുനിന്ന് ഒരു പെൺകുട്ടി ട്രേയിൽ കോഫിയുമായി വന്നപ്പോൾ റീബ അവളെ സൂക്ഷിച്ചു നോക്കി .

"''ഇവൾ ?'''

"' മനോജിന്റെ കൂടെ പഠിക്കുന്നതാ ..''

"'മനുവിന്റെ ഗേൾഫ്രണ്ട് ?'''

"'ഹേയ് ..ഇവളെക്കൊണ്ടൊരു ആവശ്യമുണ്ട് . ""'സൂര്യൻ പറഞ്ഞിട്ട് ആ പെൺകുട്ടിയെ നോക്കി .

"' നിനക്കുള്ള ഡ്രെസ് ഡ്രൈവർ കൊണ്ടുവന്നിട്ടുണ്ട് . അഴുക്ക് പുരളണ്ട. കോളേജ് വിടുന്ന സമയത്ത് തിരിച്ചു പോകേണ്ടതല്ലേ "''

"'ശെരി സാർ ..."'' അവൾ അകത്തേക്ക് പോയി .

"''സൂര്യാ അടുത്ത ലേലം ഇന്നല്ലേ .. പോകുന്നില്ലേ ?'''

"' നമ്മുടെ ആളുകളുണ്ട് . റീബ ചെല്ല് ..ഞാൻ വന്നേക്കാം . പുറത്തുണ്ടാവും ഞാൻ "'

"'എന്നാൽ ശെരി ...""'റീബ കാറിന്റെ അടുത്തേക്ക് നീങ്ങി .

....................................................

"'' ബോബി ....എന്തായി കാര്യങ്ങൾ ?'''' റീബ സൂര്യന്റെ ബംഗ്ലാവിനു പുറത്തേക്കിറങ്ങിയപ്പോൾ സീറ്റിനടിയിൽ നിന്നൊരു മൊബൈൽ എടുത്ത് ബ്ലൂടൂത്ത് വഴി കണക്റ്റ് ചെയ്തു .

"'' ഞാൻ ലേലം നടക്കുന്നിടത്തേക്ക് പോകുവാണ് .. റീബേച്ചി എത്തിയോ ?''''

"' ഞാൻ സൂര്യന്റെ വീട്ടിൽ നിന്നിറങ്ങി .. സൂര്യന് ഇതുവരെ മനസ്സിലായിട്ടില്ല നമ്മളാണ് ലേലം പിടിച്ചതെന്ന് . ഹഹഹ ?'''

"' റീബേച്ചി...അത് .,... ചെറിയൊരു പ്രശ്നമുണ്ട് . "'ബോബിയുടെ ശബ്ദത്തിലെ പതറിച്ച മനസ്സിലാക്കിയ റീബ നെറ്റി ചുളിച്ചു .

"'എന്താടാ .."'' റോഡിൽ ടയർ കത്തിയമരുന്നശബ്ദവും സ്മെല്ലും , അവൾ വണ്ടി സൈഡിലേക്കൊതുക്കി .

"'എന്താ ബോബി .. നമ്മളാണെന്ന് സൂര്യന് മനസ്സിലായോ ..."' റീബയുടെ കണ്ണുകൾ ചെറുതായി .

"'അതല്ല ... നമ്മടെ ആളുകളല്ല ഇന്നലെ ലേലം പിടിച്ചത് .. വേറൊരുത്തൻ .."'

💬 Comments

View all comments