Chapter Title : അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]
"'വേറെ ഒരുത്തനോ ..ആരാ ..ആരാണവൻ ..ബോബി നിനക്കും എനിക്കുമേ അറിയത്തുള്ളൂ ഇതിനെപ്പറ്റി . നീ എന്നെ കബളിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ ...."'റീബയുടെ പല്ലുകൾ ഞെരിഞ്ഞു .
"' ഈ ശരീരം മാത്രമേ ബോബിക്ക് സ്വന്തമായുള്ളൂ ..പിന്നെ എന്തും നേരിടാനുള്ള ചങ്കൂറ്റവും . . പക്ഷെ അതുകൊണ്ടായില്ലല്ലോ . ബോബിക്കെന്തെലും ഉണ്ടെങ്കിൽ അത് റീബേച്ചിയുടേതാണ് .റീബേച്ചി ദാനമായി തന്നതാണ് . എനിക്കതറിയാം .അങ്ങനെയുള്ള ഞാൻ റീബേച്ചിക്ക് എതിരെ തിരിയുമെന്ന് തോന്നുന്നുണ്ടോ "'
"'അഹ് ... ആ തോന്നലുണ്ടയാൽ മതി ... അതാരാണെന്ന് അന്വേഷിച്ചോ ?''''
"'ഹമ് ... പേര് റഫീക്ക് അലി മുഹമ്മദ് . നാട് പോണ്ടിച്ചേരി . പക്ഷെ പാതി മലയാളിയാണ് . അമ്മ മലപ്പുറം സ്വദേശിനി . "'
"'റഫീക്ക് അലി മുഹമ്മദ് ...അതിൽ എന്തോ ..."'
"' അതെ ...അവരൊരിക്കലും ഷാപ്പ് ലേലത്തിലെടുക്കാൻ തുനിയില്ല . ഇവൻ ആരുടെയോ ബിനാമി ആണെന്ന് തോന്നുന്നു . പിള്ളേര് പുറകെ പിടിച്ചിട്ടുണ്ട് . അവനെ ഇവിടെബ്ലോക്ക് ചെയ്യും . . നമ്മുടെ ആളുകൾ പോണ്ടിയിലുമുണ്ട് . അവരെക്കൊണ്ടും ഒന്ന് പിടിക്കാൻ പറഞ്ഞിട്ടുണ്ട് . "''
"'വേണ്ട ..ഒന്നും ചെയ്യണ്ട . അവനെ തുറന്ന് വിട് .അവന്റെ പുറകിലാരാണെന്ന് നമുക്കറിയണം . 'ഹ്മ്മ് ...നീ വിട്ടോ . ഞാൻ ഹാളിലേക്കാ . '''
"'ഹാ ... ഞാൻ പുറത്തെവിടേലും ഉണ്ടാകും റീബേച്ചീ ''' . ''' ....................................................
സൂര്യപ്രസാദിന്റെ ബംഗ്ലാവിന്റെ മുറ്റത്തേക്ക് ഒരു ബൈക്ക് വന്നു നിർത്തി . അതിൽ നിന്ന് രണ്ടു ചെറുപ്പക്കാർ ഇറങ്ങി സിറ്റൗട്ടിലേക്ക് കയറി
"'ഹായ് അങ്കിൾ..."'' സിറ്റൗട്ടിലിരിക്കുകയായിരുന്ന സൂര്യനെ നോക്കി അവർ ചിരിച്ചു .
"' സുമേഷ് ... ഇത് മാത്യൂസ് അല്ലെ ?''' സൂര്യപ്രസാദ് കൂടെയുള്ള ചെറുപ്പക്കാരനെ നോക്കി ചോദിച്ചു
"'' അതെ അങ്കിൾ ...മനോജ് ഉണ്ടോ ?'''
"'ഇല്ല ..."'
"'അങ്കിൾ ഞങ്ങളെ വിളിപ്പിച്ചത് ?''''
"' ഹ്മ്മ് ..പറയാം ...വാ അകത്തേക്ക് ഇരിക്ക് "''
സൂര്യപ്രസാദ് അകത്തേക്ക് നടന്നു . അയാൾ ഹാളിനു വലതുവശത്തുള്ള കോൺഫ്രൻസ് ഹാളിലേക്കാണ് പോയത് . സുമേഷും മാത്യൂസും അയാളെ പിന്തുടർന്നു .
"'' ഇരിക്ക് "' ഓവലാകൃതിയിലുള്ള വലിയ ടേബിളിന്റെ ചെറിയ സൈഡിലെ ഒറ്റക്കുള്ള ചെയറിൽ ഇരുന്നിട്ട് അയാൾ ഇരുവരെയും ഇടത് ഭാഗത്തുള്ള ചെയറിലേക്ക് ആഗ്യം കാണിച്ചു .
''മനു എങ്ങനെയുണ്ട് പഠിക്കാൻ ?'''
"' അവൻ നന്നായി
💬 Comments
View all comments