Chapter Title : അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]
തുറന്ന് വിട് .അവന്റെ പുറകിലാരാണെന്ന് നമുക്കറിയണം . 'ഹ്മ്മ് ...നീ വിട്ടോ . ഞാൻ ഹാളിലേക്കാ . '''
"'ഹാ ... ഞാൻ പുറത്തെവിടേലും ഉണ്ടാകും റീബേച്ചീ ''' . ''' ....................................................
സൂര്യപ്രസാദിന്റെ ബംഗ്ലാവിന്റെ മുറ്റത്തേക്ക് ഒരു ബൈക്ക് വന്നു നിർത്തി . അതിൽ നിന്ന് രണ്ടു ചെറുപ്പക്കാർ ഇറങ്ങി സിറ്റൗട്ടിലേക്ക് കയറി
"'ഹായ് അങ്കിൾ..."'' സിറ്റൗട്ടിലിരിക്കുകയായിരുന്ന സൂര്യനെ നോക്കി അവർ ചിരിച്ചു .
"' സുമേഷ് ... ഇത് മാത്യൂസ് അല്ലെ ?''' സൂര്യപ്രസാദ് കൂടെയുള്ള ചെറുപ്പക്കാരനെ നോക്കി ചോദിച്ചു
"'' അതെ അങ്കിൾ ...മനോജ് ഉണ്ടോ ?'''
"'ഇല്ല ..."'
"'അങ്കിൾ ഞങ്ങളെ വിളിപ്പിച്ചത് ?''''
"' ഹ്മ്മ് ..പറയാം ...വാ അകത്തേക്ക് ഇരിക്ക് "''
സൂര്യപ്രസാദ് അകത്തേക്ക് നടന്നു . അയാൾ ഹാളിനു വലതുവശത്തുള്ള കോൺഫ്രൻസ് ഹാളിലേക്കാണ് പോയത് . സുമേഷും മാത്യൂസും അയാളെ പിന്തുടർന്നു .
"'' ഇരിക്ക് "' ഓവലാകൃതിയിലുള്ള വലിയ ടേബിളിന്റെ ചെറിയ സൈഡിലെ ഒറ്റക്കുള്ള ചെയറിൽ ഇരുന്നിട്ട് അയാൾ ഇരുവരെയും ഇടത് ഭാഗത്തുള്ള ചെയറിലേക്ക് ആഗ്യം കാണിച്ചു .
''മനു എങ്ങനെയുണ്ട് പഠിക്കാൻ ?'''
"' അവൻ നന്നായി പഠിക്കുന്നുണ്ടല്ലോ അങ്കിൾ എന്താ ?''' സുമേഷ് മാത്യൂസിനെ നോക്കി . അവനും ഒരു പരുങ്ങൽ .
'' ഓക്കേ ... അത് ഞാൻ വിട്ടു . ഡയറക്റ്റ് വിളിപ്പിച്ചു കാര്യത്തിലേക്ക് വരാം "'' അതുകേട്ട സുമേഷും മാത്യൂസും കൂടുതൽ പരുങ്ങി .
'' ഹേ .. പേടിക്കാനൊന്നുമില്ല . മനു ഇപ്പോളിങ്ങോട്ട് വരാറില്ല . അവൻ ആ പെണ്ണുങ്ങടെ വീട്ടിലാ കിടപ്പെന്ന് അറിഞ്ഞു . രാവിലെ ബാറിലെ റൂമിൽ പോയി ഫ്രഷായി കോളേജിൽ , പിന്നെയും ബാറിൽ . രാത്രി അവരുടെ വീട്ടിൽ കിടപ്പ് .. "'സൂര്യൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും അയാളുടെ മുഖത്തെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നതവർ ശ്രദ്ധിച്ചു .
'''അയ്യോ ..അങ്കിൾ ഞങ്ങളതൊന്നുമറിഞ്ഞില്ല "' മാത്യൂസ് കൈ മലർത്തി .
"'' ഹ്മ്മ് .. നിങ്ങളോടവനൊന്നും പറഞ്ഞിട്ടില്ലേ അതിനെപ്പറ്റി ?'''
"' ഇല്ല .അങ്കിൾ സത്യം
💬 Comments
View all comments