0%

Chapter Title : അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 387

..'' മാത്യൂസ് ചാടിപ്പറഞ്ഞു .

"'ഹ്മ്മ് ... നിങ്ങളവനോടൊന്ന് സംസാരിക്കണം . എന്താണ് അവന്റെ പ്ലാനെന്ന് ? ആ ഇളയ പെണ്ണിന്റെ പിറകെ നടക്കുവായിരുന്നെന്നാണ് ഞാൻ കരുതിയെ . പക്ഷെ അവൻ മൂത്തവളുടെ ആരാണ്ടൊണ്ടാക്കിയ ഗർഭത്തിന്റെ പിതൃത്വം ഏറ്റെടുത്തിരിക്കുന്നു . ഹ്മ്മ്മ് .... നിങ്ങൾ അവനോട് സംസാരിക്കണം . ഏതാണ് മനസ്സിലിരിപ്പെന്ന് അറിഞ്ഞെന്നോട് പറയണം . "''

മാത്യൂസ് സുമേഷിന്റെ കാലിൽ ചവിട്ടിയിട്ട് കണ്ണുകൊണ്ടെന്തോ ആഗ്യം കാണിച്ചു .സൂര്യപ്രസാദ്‌ അത് കണ്ടു .

"' പരമേശ്വരന്റെ ചിട്ടിക്കമ്പനി എങ്ങനെ പോകുന്നു സുമേഷേ ?'''

"' കുഴപ്പമില്ല അങ്കിൾ "'

"'അവൻ ചിട്ടീടെ മറവിൽ ബ്ലേഡും ഉണ്ടല്ലേ ..ഹ്മ്മ്"' സുമേഷിന്റെ ഉള്ളൊന്ന് ആളി ..

"'ഹേ ..അങ്ങനെയൊന്നുമില്ല അങ്കിൾ ..."'

"'മാത്യുസേ അമ്മ ഇപ്പഴും ആഴ്ച്ചേൽ ഒന്നേ വരാറുള്ളോ ? വീടുപണിയൊക്കെ എന്തായി ?'''

മാത്യൂസ് ഒന്നമ്പരന്നു . മാത്യൂസിന്റെ അമ്മക്ക് അൽപം ദൂരെ ഒരു കന്യാസ്ത്രീ മഠത്തിൽ പാചകമാണ് ജോലി . മാത്യൂസും അമ്മയും മാത്രം . ഇടിഞ്ഞുവീഴാറായ ഒറ്റമുറി വീട്ടിലാണ് താമസം . ഗവർമെന്റ് സഹായവും മഠത്തിൽ നിന്നുള്ള സഹായവും കൊണ്ട് വീട് പണി തുടങ്ങിയിരിക്കയാണിപ്പോൾ . മാത്യൂസ് അകന്ന ബന്ധത്തിലുള്ള ഒരു വീട്ടിൽ പോയി രാത്രി കിടക്കും . അവിടെ അത്ര സുഖമുള്ള അന്തരീക്ഷമല്ലാത്തതിനാൽ മിക്കവാറും ഫ്രെണ്ട്സിന്റെ വീട്ടിലോ മറ്റോ ആകും അന്തിയുറക്കം .ഇതൊക്കെ സൂര്യപ്രസാദ്‌ എങ്ങനെയറിഞ്ഞുവെന്നാണവൻ ആലോചിച്ചത് .

"'' സുമേഷേ .. ഇപ്പഴും പരമേശ്വരൻ പെട്രോൾ കാശ്മാത്രമേ തന്നു വിടാറുള്ളൊ ?''' സൂര്യന്റെ അടുത്ത വാക്ക് കേട്ടതും സുമേഷ് അപകടം മണത്തു .

"'' ഇത് രണ്ടാൾക്കും കൂടെ എടുക്കാം . ഞാൻ പറഞ്ഞ കാര്യങ്ങൾ രഹസ്യമായിരിക്കട്ടെ .നിങ്ങളിവിടെ വന്നതോ , ഞാനുമായി സംസാരിച്ചതോ നമ്മളല്ലാതെ ആറുമാറിയരുത് . മനോജ് ഒരിക്കലും ' ''' "' സൂര്യപ്രസാദ്‌ ടേബിളിന്റെ സൈഡിലുള്ള ഡ്രോ തുറന്ന് നൂറിന്റെ രണ്ട് കെട്ടെടുത്തു വെച്ചു അവരെ നോക്കി . സുമേഷും മാത്യൂസും പരസ്പരം നോക്കിയതല്ലാതെ പൈസ എടുത്തില്ല . കാലിൽ തോണ്ടലും മാന്തലും . സൂര്യപ്രസാദ്‌ മൊബൈൽ എടുത്ത്

💬 Comments

View all comments