Chapter Title : അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]
എന്തോ നോക്കുന്ന പോലെ ഇരുന്നുകൊണ്ട് അവരുടെ ഭാവങ്ങൾ ശ്രദ്ധിച്ചു . ഒരു മിനുട്ടിന് ശേഷം സൂര്യൻ എഴുന്നേറ്റു .
"' ഒരു മിനുട്ട് കേട്ടോ .... ഇപ്പൊ വരാം "'' സൂര്യൻ വാതിൽ തുറന്ന് പുറത്തേക്ക് പോയപ്പോൾ സുമേഷ് മാത്യൂസിനെ നോക്കി .
''' എടാ മത്തായീ ... മലങ്കോളാ വന്നേക്കുന്നെ .."'
"' എടാ എച്ചീ ..നീയെന്നാ ഈ പറയുന്നേ ... മനോജിനെ ചതിക്കാനോ ..ഞാനെങ്ങുമില്ല . "' മാത്യൂസ് സുമേഷിനെ രൂക്ഷമായി നോക്കി .
"' എന്താ അതിൽ പ്രശ്നം . അവനോടു രുക്കൂം അവളുടെ ചേച്ചീമായിട്ടുള്ള കണക്ഷൻ വിടാൻ പറയണം . ചീള് കേസ് "''
''അതിന് നമ്മള് പറഞ്ഞാലവൻ കേൾക്കുമോ ? അവൻ എടുത്തുചാടി രാഗിണീടെ വയറ്റിൽ കിടക്കുന്ന കൊച്ചിന്റപ്പൻ ആണെന്ന് വരെ പറഞ്ഞില്ലേ . ആ സ്ഥിതിക്ക് അവൻ നമ്മള് പറഞ്ഞാൽ കേൾക്കുമോ ?'''
"' ഓ .. കേട്ടില്ലേൽ എന്നാ ..നമ്മക്ക് അങ്കിൾ തരുന്ന കാശ് ..."' സുമേഷ് പെട്ടന്ന് ടേബിളിൽ ഇരിക്കുന്ന സൂര്യന്റെ മൊബൈലിലേക്ക് നോക്കി . എന്നിട്ട് തുടർന്നു ''അതിന് പകരം അവനെ ശെരിക്കൊന്നുപദേശിക്കുക ...അതല്ലേ മത്തായീ വേണ്ടൂ .."'
"'എടാ എന്നാലും ..."'മാത്യൂസ് പൂർത്തിയാകുന്നതിന് മുൻപ് ഡോർ തുറക്കുന്ന ശബ്ദം കേട്ടു . ഇരുവരും നിശബ്ദരായി .
"'' നിങ്ങൾക്ക് കുടിക്കാൻ ഒന്നും തന്നില്ലല്ലോ ...''സൂര്യപ്രസാദ് ചെയറിൽ ഇരുന്നിട്ട് ലാൻഡ് ഫോൺ എടുത്തു
"' ആരാ അവിടെയുള്ളത് . കുടിക്കാനെന്തെലും കൊടുത്തുവിട് കോൺഫ്രൻസ് ഹാളിലേക്ക് .."''
"'അപ്പോൾ സുമേഷേ ... കാര്യം വളരെ നിസ്സാരമാണ് . മനു കോളേജിൽ വരുമ്പോൾ അവന്റെ കൂടെ പഴയത് പോലെ തന്നെ ഇടപഴുകുക . എന്നിട്ട് ...ഹാ ..വാ "' പൂർത്തിയാക്കാതെ സൂര്യൻ ഡോറിലേക്ക് നോക്കി .
"'രശ്മി ..."' സുമേഷും മാത്യൂസും വാ പൊളിച്ചു . അവൾ പുഞ്ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് അടുത്തേക്ക് വന്നു .മാത്യൂസിന്റെ കണ്ണുകൾ അവളിലേക്ക് നീണ്ടു . രശ്മി മുട്ടൊപ്പം നിൽക്കുന്ന ഒരു സ്കർട്ടും "V " നെക്ക് ടി ഷർട്ടുമായിരുന്നു ഇട്ടിരുന്നത് .
💬 Comments
View all comments