0%

Chapter Title : അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.2K

. അവൻ സൂര്യന്റെ മകനാണ് എന്നുള്ളതായിരുന്നു എന്റെ വിഷമം "'

"'മനു ..മനു സൂര്യന്റെ മകനല്ല .""

"'ഹ്മ്മ് .. അതും അവൻ എന്നോട് പറഞ്ഞു . "'

"'അപ്പോൾ നിങ്ങൾ രണ്ടാളും അറിഞോണ്ടാണല്ലേ "''

""' അവനിഷ്ടമാണ് എന്നവൻ പറഞ്ഞു .നിനക്കോ ..നീ തന്നെ പറയാനായാണ് ഞാൻ മിണ്ടാതിരുന്നത് .ഇപ്പോൾ എനിക്ക് സന്തോഷമായി . ചെറിയ വിഷമം മാത്രമേ ഉള്ളൂ.... നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞ് "'' രുഗ്മിണി അവളുടെ വയറ്റിലേക്ക് നോക്കി .

"' ദൈവം തന്നതല്ലേ ..അതിനെ ഞങ്ങൾ വളർത്തും . "' പുറകിൽ നിന്ന് മനോജിന്റെ ശബ്ദം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി .

"'ഞാൻ ..ഞാൻ ചായയിടാം "' രാഗിണി അവനെ നോക്കി ലജ്ജയോടെ ഒന്ന് ചിരിച്ചിട്ട് അടുക്കളയിലേക്ക് നടന്നു .

വൈകിട്ടായപ്പോഴേക്കും മനോജിന്റെ പനി വിട്ടുമാറിയിരുന്നു .അത്താഴം വിളമ്പട്ടെയെന്ന് ചോദിക്കാനായി രാഗിണി അവന്റെയടുത്തേക്ക് വന്നപ്പോൾ ഡ്രസ്സ് ചെയ്തു എങ്ങോട്ടോ പോകാനായി തുനിയുന്ന മനോജിനെയാണ് കണ്ടത് .

"'മനു എങ്ങോട്ടാ ..?'''

"'' ഒരാളെ കാണാനുണ്ട് . ""

"'വേണ്ട .. പനി അൽപം കുറഞ്ഞതെ ഉള്ളൂ . ഇങ്ങോട്ടും പോകണ്ട . ഞാൻ കഞ്ഞി വിളമ്പുവാ "''

'' ഇപ്പൊ വരാം രാഖീ ..."'അവൻ ഹാളിലേക്കിറങ്ങിയതും രാഗിണി ഒച്ചയെടുത്തു .

"' രുക്കൂ ..ദേ , ഇത് നോക്കിക്കേ ...മനു ഈ പണിയും വെച്ചെങ്ങോട്ടോ പോകുന്നു . നീ ഒന്ന് പറ . എഴുന്നേറ്റ് നിക്കാറായപ്പോ പോകുവാ ..."' രാഗിണി ഒരു ഭാര്യയുടെ അധികാരത്തോടെ ഒച്ചയെടുത്തു .

"'

💬 Comments

View all comments