0%

Chapter Title : അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.2K

മനോജേ ... ഇന്നിനി എങ്ങോട്ടുംപോകണ്ട . ദേ .. പെണ്ണുമ്പുള്ള അധികാരമെടുത്തത് കണ്ടില്ലേ. മിണ്ടാപ്പൂച്ച കലമുടക്കുമെന്ന് കേട്ടിട്ടേയുള്ളൂ ...""

"''പോടീ ..."'രാഗിണി ലജ്ജയോടെ ചിരിച്ചിട്ട് , രുക്കുവിന്റെ കൈത്തണ്ടയിൽ അമർത്തി നുള്ളിയിട്ട് അടുക്കളയിലേക്ക് പോയി . മനോജ് താൻ കിടന്നിരുന്ന മുറിയിലേക്കും

അത്താഴം കഴിഞ്ഞു തന്റെ മുറിയിൽ കിടക്കുവായിരുന്ന രുഗ്മിണി , രാഗിണി അകത്തേക്ക് വന്നപ്പോൾ ചോദ്യരൂപേണ അവളെ നോക്കി .

"' എന്നാ ...കിടക്കുവല്ലേ ?''

"'അഹ് ..നീ ആ ലൈറ്റൊഫാക്കിയിട്ട് പൊക്കോ ..""

"'എവിടെ ? അവിടെ മനു കിടക്കുവല്ലേ ."'

"'ഓഹോ ... വൈകുന്നേരം ഞാൻ വന്നപ്പോ തുണിയില്ലാതെ അവനേം കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ടല്ലോ . ഇപ്പൊ എന്നാ പറ്റി ?'' രാഗിണിയുടെ മുഖം അത് കേട്ടപ്പോൾ വിളറി .

"'' അത് ..അത് ..മനൂന്റെ ശരീരം മൊത്തം ഐസ് പോലെ തണുത്തപ്പോൾ ...ഞാൻ ... ഞാൻ .."'

"''' ഇച്ചിരി ചൂട് കൊടുക്കാൻ കെട്ടിപ്പിടിച്ചു ... രാത്രീലും തണുത്താലോ ...'' രുഗ്മിണി അവളെ നോക്കി കണ്ണിറുക്കി .

"' രുക്കൂ ..നീ കുറെ കൂടുന്നുണ്ട് കേട്ടോ ...""

"' നിന്നെയവൻ ഉപേക്ഷിക്കുമെന്ന് കരുതുന്നുണ്ടോ ചേച്ചീ ..."'

"'ഇല്ല ...ആരുടേതന്നറിയാത്ത എന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്തതാ മനു .അവൻ എന്നെ ഒരിക്കലും ഉപേക്ഷിക്കില്ല .""

"'ഓ .... ആ കടപ്പാട് കൊണ്ടാണോ നീ അവനെ പരിചരിച്ചത് ..."''

"'അല്ല ..എനിക്ക് ..എനിക്ക് മനുവിനെ ഇഷ്ടമാ ..''' രാഗിണി നാണിച്ചു മുഖം കുനിച്ചു .

"'ഇത് കേൾക്കാനല്ലേ നീ കാത്തിരുന്നേ .. കൂട്ടിക്കൊണ്ട് പൊക്കോ

💬 Comments

View all comments