Chapter Title : അവള്‍ ശ്രീലക്ഷ്മി 1 [Devil With a Heart]
ഒന്നിച്ചുണ്ടായിട്ട് ഈ പെണ്ണിന്‍റെ ഉള്ളിൽ എന്തെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ലലോടി…"ഞാൻ എന്റെ സ്വഭാവികമായുമുള്ള സംശയം അവളോട് പറഞ്ഞു
"..അഭീ..ഞാനൊരു കാര്യം പറഞ്ഞ നിന്‍റെ പ്രതികരണം എങ്ങനെയാവുമെന്നെനിക്ക് അറീല..എങ്കിലും ഞാൻ ഒരു കാര്യം പറയാ…"
"എന്തുന്നാ വല്ലവന്മാരും നിന്റെ പിറകെ നടപ്പുണ്ടോ..?"അവൾ പറഞ്ഞു തീരും മുന്നേ ഞാൻ എടുത്തടിച്ചപോലെ ചോദിച്ചപ്പോ
"ഓ..പിന്നെ 24/7 നിന്റെ തോളിൽ തൂങ്ങി നടക്കുന്ന എന്‍റെ പിറകെ ഇനി ആൾ ക്യു നിക്കല്ലേ…"അവളെന്നെ പുച്ഛിച്ച് തള്ളി
"അതും ശെരിയാ നീ കാരണം ഒള്ള കാണാൻകൊള്ളാവുന്ന പെണ്പിള്ളേർക്കെല്ലാം ഞാനിപ്പോ അവളുമാരുടെ സഹോദരനാണ്.."ഒരു വിഷമം കലർത്തി ഞാൻ അത് പറഞ്ഞപ്പോ ഒരു സെക്കന്റ് ഇടം തരാതെ എന്റെ അരയിൽ ഇരുന്നുകൊണ്ട് തന്നെ വലത് തോളിൽ നല്ലൊരു കടിയവൾ തന്നു.
"ആആഹ്!!!!!.."ഞാൻ നിലവിളിച്ചു
"ശ്രീ...ഇനി ഞാൻ അങ്ങോട്ട് വന്നാൽ എന്‍റെ വിധം മാറും കേട്ടോ…"എന്റെ നിലവിളി കേട്ട് ജാനിയമ്മ താഴെന്ന് വിളിച്ചു പറഞ്ഞു
ഞാൻ അപ്പൊ ഒരു കൈ കൊണ്ട് അവളുടെ ചന്തിയിൽ താങ്ങി മറ്റേ കൈകൊണ്ട് വലത്തെ തോളിൽ അവൾ കടിച്ച ഭാഗത്ത് എരിവ് വലിച്ച് നിന്ന് തടവാൻ ശ്രമിക്കാർന്നു
"അഭിയേ...ടാ എന്താടാ അവിടെ ബഹളം.."ജാനിയമ്മ വീണ്ടും ചോദിച്ചു
ഞാൻ അപ്പൊ ശ്രീയെനോക്കി അമ്മയോട് വിളിച്ച് പറയട്ടെ എന്ന് ആംഗ്യം കാട്ടിയപ്പോ
പതിയെ എന്റെ ചുണ്ടുകളിൽ അവൾ ചെറിയൊരു മുത്തം തന്നു…അവളുടെ ചെയ്തികൾ കണ്ട് നിന്ന് ഒരു നിമിഷം അവളെ നോക്കി ചിരിച്ചു നിന്നുപോയി
"അഭിയേ…."ജാനിയമ്മയുടെ ഒന്നോടെ വിളിച്ചു
"ഇല്ലമ്മാ...ഒന്നുല്ല എന്‍റെ കാലൊന്ന് തട്ടീതാ…"ഞാൻ വിളിച്ചു പറഞ്ഞു
"അല്ലടി നീയെന്തോ പറയാൻ വന്നല്ലോ എന്താത്..?"അവൾ പറയാൻ വന്നതെന്താ എന്ന്
💬 Comments
View all comments