0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 1 [Devil With a Heart]

Author : Devil With a Heart Read All Parts 899

ഞാൻ തിരക്കി

"എടാ..അതേ...അതില്ലേ…"ഒരു നാണമുണ്ട് അവളുടെ മുഖത്ത്

"ഏഹ്...എന്തുന്ന ഞാനീ കാണണേ...ശ്രീ.കൃഷ്ണകുമാറിന്റെയും ശ്രീമതി ജാനി കൃഷ്ണകുമാറിന്‍റെയും മകൾ ശ്രീലക്ഷ്മിക്ക് നാണമോ???!!..എനിക്കിനി ചത്താൽ മതി...എഡിപെണ്ണേ നിനക്കീ സാധനം ഒക്കെ ഒണ്ടോ ..ഹോ ഭാഗ്യം ചാവണേന് മുന്നേ അതൊന്ന് കാണാൻ പറ്റിയല്ലോ ആശ്വാസം…"നീട്ടിവലിച്ച് ഞാനാ ഡയലോഗ്‌ പറഞ്ഞപ്പോ അവൾ വീണ്ടും ചെറിയൊരു ചിരി മാത്രം തന്നു

"എന്തായാലും നീ കാര്യം പറ കേൾക്കട്ടെ…"

"എടാ അതില്ലേ…"

"ഓ തേങ്ങാക്കൊല ഏതില്ലെന്നാടി നീ കൊറേ നേരം ആയി പറയണേ.."അവൾ ലാഗ് അടിച്ച് നിന്നപ്പോ എനിക്ക് കലി കയറി

"ശേ നീ ദേഷ്യപെടല്ലേ…"ചിണുങ്ങിക്കൊണ്ടവൾ തുടർന്ന് പറയാം തുടങ്ങി

"നമ്മൾ ആദ്യമായി കിസ്സ് ചെയ്യണത് എപ്പോഴാ…"

"സാധാരണ ഒരു മുത്തം ആണേൽ ആദ്യം നീ തന്നത് നമ്മടെ കുട്ടിക്കാലത്ത് എങ്ങാണ്ട് അല്ലെടി…"എന്‍റെ അറിവിൽ അവൾ എനിക്ക് ഉമ്മ തരണത് അന്നാണ് അതും ജാനിയമ്മ പറഞ്ഞ ഓർമ്മ മാത്രം..

"അതല്ലടാ...ദ മുന്നേ അല്ലെ നമ്മൾ ആദ്യായി

ഫ്രഞ്ച് കിസ്സ്‌ അടിച്ചേ …"

"ഓ അങ്ങനെ..ശെരിയാ ശെരിയാ..അല്ല അതിനിപ്പോ എന്താ " അവളെന്താ ഉദ്ദേശിച്ച് വരണേ എന്നെനിക്ക് ഒരൂഹം കിട്ടിയില്ല

"എങ്കിൽ കേട്ടോ ആദ്യായല്ല...ചെലപ്പോ..നീ ആദ്യായി ആയിരിക്കും അറിയണേ.."

"എന്തുവാടി നീ പറയണേ.."

××

ഇതാണീ പെണ്പിള്ളേർടെ കാര്യം പറയാൻ ഒള്ളത് മനുഷ്യന് മനസ്സിലാവണ പോലെ നേരെ ചുവ്വേ പറയില്ല..വളഞ്ഞ് ചുറ്റി കറങ്ങിയെ എന്തേലും വ്യക്തമായി പറയൂ

നമ്മള് അമ്പിള്ളേര് ഇതിന്റെ എടെൽ കിടന്ന് നട്ടം തിരിയും..ഒരുമാതിരി പൊട്ടൻ ആട്ടം കാണണ പോലെ..ശെരിയല്ലേ..??

××

"ആഹ്‌ട..നിനക്ക് ഇതിന് മുമ്പും ചുണ്ടിൽ ഞാൻ കിസ്സ് തന്നിട്ടുണ്ട് ഒരുപാട് തവണ.."അവൾ

💬 Comments

View all comments