0%

Chapter Title : അവള്‍ ശ്രീലക്ഷ്മി 1 [Devil With a Heart]

Author : Devil With a Heart Read All Parts 900

കാര്യം ഒരു ചെറിയ ഭാഗം ക്ലിയർ ആക്കിയ ങ്കിലും ഇനീം ക്ലീയർ ആവാനുണ്ടല്ലോ..ഞാൻ സംശയം മാറാതെ അവളെ തുറിച്ചു നോക്കിക്കൊണ്ട് നിന്നു

" നീ ഇവിടെ എത്ര പ്രാവശ്യം വന്ന് കിടന്നിട്ടുണ്ട്??"

"ആരാടി എണ്ണാൻ പോണേ ഒരുപാട് തവണ ഇല്ലേ.."

××

എനിക്കെന്‍റെ സ്വന്തം വീട് പോലെതന്നെയാണ് അവളുടെ വീടും ഞങ്ങൾ രണ്ടുപേരും അച്ഛനമ്മരുമായി അടിയിട്ടാൽ മറ്റെയാൾടെ വീട്ടിലായിരിക്കും കിടക്കുക അതിൽ മിക്കപ്പോഴും ഞാൻ എന്റെ വീട്ടിന്ന് അടിയിട്ട് ഇവളുടെ വീട്ടിൽ വന്ന് കിടന്നാണ് ഉറങ്ങാർ..അവളും വല്ലപ്പോഴുമൊക്കെ എന്റെ വീട്ടിലും വന്ന് കിടന്ന് ഉറങ്ങും..

××

"എന്നാലേ..നീ ഇവിടെ വന്നുകിടന്നുറങ്ങിയപ്പോഴെല്ലാം രാത്രി ഞാൻ നിന്‍റെയടുത്ത് വന്ന് ചുണ്ടുകളിൽ ഓരോ കിസ്സ്‌ തരുമായിരുന്നു…"ഒന്ന് നിർത്തിയശേഷം അവൾ വീണ്ടും തുടർന്നു

"ഈ റൂമിന് പുറത്തുള്ള ദിവാൻകോട്ടിൽ നീ കിടന്നുറങ്ങുന്ന ദിവസങ്ങളിൽ എല്ലാം നീ നല്ല ഉറക്കത്തിൽ ആണോയെന്ന് നോക്കിയിട്ട് നിന്റെ ചുണ്ടുകളിൽ ഞാനൊരു മുത്തം തരും.."എന്‍റെ മുഖത്തെ അന്ധാളിപ്പ് മാറാതെ അവളെ നോക്കിയപ്പോ പെണ്ണ് നാണത്തോടെ എന്റെ നെഞ്ചിലേക്ക് ചായ്ഞ്ഞു..

"ആഹാ...വെറുതെയല്ല ഞാനാ സ്വപ്നം എപ്പോഴും രാത്രി കാണണേ…"ഞാൻ എന്തോ ഓർത്തപോലെ പറഞ്ഞു

"എന്ത് സ്വപ്നം..?"

"ഞാൻ ഒരുപാട് തവണ റിപീറ്റ് ചെയ്ത് ഒരേ സ്വപ്നം കണ്ടിട്ടുണ്ട്….നീ എനിക്ക് കിസ്സ് തരണതാര്ന്നു സ്വപ്നം..ഇപ്പഴല്ലേ അത് സത്യത്തിൽ ഈ കുരിപ്പ് എനിക്ക് കിസ്സ് തരുവാർന്നെന്ന് മനസ്സിലായെ…" ഇത് പറഞ്ഞ് ഞാൻ ചിരിച്ചു

"എന്നിട്ട് നീ എന്താ ഈ സ്വപ്‌നം എന്നോട് പറയാതിരുന്നെ..?" സകല മാടൻ മറുത വെടി പൊക അങ്ങനെ ഞാൻ കാണാറുള്ള എല്ലാ സ്വപ്നവും അവളോട് പറയുന്ന ഒരു സ്വഭാവം

💬 Comments

View all comments