Chapter Title : അവള്‍ ശ്രീലക്ഷ്മി 2 [Devil With a Heart]
സ്നേഹിക്കുന്നുണ്ടെന്ന് ഞാനെങ്ങനെ പറഞ്ഞു മനസ്സിലാക്കും? ആകെയൊരു ആശയകുഴപ്പത്തിലായി ഞാന്‍ പിന്നെ കൂടുതല്‍ ആലോചിച്ച് ടെന്‍ഷന്‍ കയറ്റിയില്ല...വരുന്നിടത്ത് വെച്ച് കാണാം അത്രന്നെ അതല്ലേ നല്ലത്...
"അമ്മയെന്ത്യേ മോളെ ഒരുങ്ങി നിക്കുവാണോ അതോ ഞാൻ വരാനും കാത്ത് നിന്നേതോ..?"ചാച്ചൻ ശ്രീയോട് ചോദിച്ചു
"ഞാൻ ഒരുങ്ങി നിക്കാണ് മനുഷ്യാ..അല്ലേൽ പിന്നെ നിങ്ങളിവിടെ കിടന്ന് ബഹളം കൂട്ടൂലെ …"ജാനിയമ്മ പുറത്തേക്ക് ഇറങ്ങി വന്ന് പറഞ്ഞു
ചാച്ചൻ ജാനിയമ്മയെയും നോക്കി ഒരു നിമിഷം നിന്നുപോയി..അത്ര സുന്ദരിയായിരുന്നു ജാനിയമ്മ..22 വയസ്സുള്ളൊരു മകളുടെ അമ്മയാണെന്ന് പറഞ്ഞാൽ ഒരു കുഞ്ഞുപോലും വിശ്വസിക്കൂല..ചാച്ചന്‍റെ നില്പ് കണ്ടെനിക്ക് ചിരിയാണ് വന്നത്
ഞാൻ പതിയെ ശ്രീയുടെ അടുത്ത് വന്ന് അവളെ വിളിച്ച് ചാച്ചന്‍റെ നില്പ് നോക്കാൻ ആംഗ്യം കാട്ടി
"അച്ഛാ...അച്ഛനെന്താ അമ്മയെ ഇങ്ങനെ നോക്കണേ..ഇതിനുമുൻപ് കണ്ടിട്ടില്ലേ അമ്മയെ…"അവൾ ചിരിച്ചകൊണ്ട് ചാച്ചനോട് ചോദിച്ചു
അതിന് ജാനിയമ്മയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ശ്രീയോടായി ചാച്ചൻ "മോളെ....ഞാനും അമ്മേം കൂടെ ഈ പോക്കിനൊരു ഹണിമൂണിന് കൂടെ പോയെച്ചു വന്നാ നിനക്ക് വല്ല വിഷമവുമുണ്ടോ…??"
അത് കേട്ട് ഞാനും ശ്രീയും കൂടെ പൊട്ടി ചിരിച്ചുപോയി
"ശോ..എന്തോന്ന മനുഷ്യാ നിങ്ങളീ പറയുന്നേ..പെങ്കൊച്ചിനു പത്തിരുപത് വയസ്സായി അപ്പോഴ ഹണിമൂണ്‍ "ജാനിയമ്മ നെറ്റിയിലടിച്ച് പറഞ്ഞു
അപ്പോഴും ഞങ്ങൾ കിടന്ന് പൂരചിരിയായിരുന്നു..കാരണം ചാച്ചന്‍റെ നില്പ് അങ്ങനെ ആയിരുന്നു...
ചിരി കുറച്ചൊന്ന് അടങ്ങി ജാനിയമ്മയെയും ചാച്ചനെയും നോക്കിയപ്പോ അവര് എന്തോ തമ്മിൽ കുശുകുശുക്കുന്നുണ്ട്..റൊമാൻസ് ആയിരിക്കും..സത്യത്തിൽ അത് കണ്ടപ്പോ എനിക്ക് ഒരു ചമ്മൽ ആയിരുന്നു.. പതിയെ അവിടുന്നു സ്കൂട്ട് ആവാമെന്ന് കരുതി സ്റ്റെപ്പുകൾ ലക്ഷ്യമാക്കി നീങ്ങി..പിറകെ അവരെ നോക്കി ചിരിച്ചുകൊണ്ട് ശ്രീയും..
"എന്തുന്നാടി നോക്കി ചിരിക്കുന്നെ കേറി
💬 Comments
View all comments