Chapter Title : അവള്‍ ശ്രീലക്ഷ്മി 2 [Devil With a Heart]
പോടി…"അവരെ നോക്കി ചിരിക്കുന്നത് കണ്ടപ്പോ ജാനിയമ്മ അവളെനോക്കി വഴക്ക് പറഞ്ഞു…
"ഒന്നൂല്ലേ..ഞാൻ പോയെക്കുവാ..പിന്നെ ഹണിമൂണിനോ..ട്രിപ്പിനോ എന്താന്ന് വെച്ച പൊക്കോ..പക്ഷെ ഒരു കാര്യം ഞാൻ പറഞ്ഞേക്കേം….."അവൾ അത് പറഞ്ഞ് നിർത്തിയപ്പോ അവർ രണ്ടുപേരും അവളെ നോക്കി ബാക്കി അവളെന്താ പറയാൻ പോകുന്നത് എന്ന് കേൾക്കാൻ
"....എനിക്കിനിയൊരു അനിയനേം അനിയത്തിയെം ഒന്നും നോക്കാനൊന്നും പറ്റൂല കേട്ടല്ലോ..അത് രണ്ടുപേരും ഓർത്താല്‍ കൊള്ളാം...ഹാ.."അവളത് പറഞ്ഞ് ചിരിച്ചു..അത് കേട്ട് ഞാൻ ഞെട്ടിപ്പോയി ഈ പെണ്ണിന്‍റെ നാക്കിനൊരു ബെല്ലും ബ്രേക്കും ഇല്ലാതായിപോയല്ലോ...
കേട്ട് നിന്ന ചാച്ചൻ പൊട്ടിച്ചിരിച്ചുപോയി...ചാച്ചൻ ചിരിക്കുന്നത് കൂടെ കണ്ടപ്പോ ജാനിയമ്മ ശ്രീയെ അടിക്കാനായി കയ്യോങ്ങികൊണ്ട് വന്നു..അവൾ അതിനും മുന്നേ സ്റ്റെപ്പുകൾ കയറി ഓടി
അവൾക്ക് പിറകെ ഞാനും പയ്യെ കയറി..ചാച്ചൻ അതൊന്നും ശ്രദ്ധിക്കാതെ ജനിയമ്മയെയും നോക്കി നിക്കുന്നു..
"...പിള്ളേര് അവിശ്യമില്ലാത്തത് പറയുന്നത് കേട്ട് ചിരിക്കുന്നൊ മനുഷ്യാ.." ജാനിയമ്മ ഞങ്ങൾ കേറി പോകുന്നത് നോക്കിയിട്ട് ചാച്ചന്റെ നെഞ്ചിൽ ഒരു പിച്ച് കൊടുത്തുകൊണ്ട് പതിയെ പറയുന്നത് ഞാൻ കേട്ടു
"...മോള് വളർന്നു അവൾക്കെല്ലാം അറിയാം..ഇല്ലാത്ത കാര്യമൊന്നുവല്ലല്ലോ പറഞ്ഞേ..നീയൊന്ന് അടങ്ങ്..വേണേ നമുക്ക് ഒന്നൂടെ ശ്രമിക്കാടി"അത് പറഞ്ഞ് ചാച്ചൻ ജാനിയമ്മയെ അരക്ക് ചുറ്റുമായി കയ്യിട്ട് ചാച്ചനോട് ചേർത്ത് നിർത്തി സംസാരിക്കാൻ തുടങ്ങി
ഞാൻ അതൊന്നും ശ്രദ്ധിക്കാത്ത പോലെ തന്നെ കയറിപ്പോയി..നേരെ ചെന്ന് ഫോൺ എടുത്തു അച്ഛന്‍റെ മിസ്സ്ഡ് കാൾ വല്ലതും വന്നിട്ടുണ്ടോയെന്നു നോക്കിയെങ്കിലും ഒന്നും തന്നെ കണ്ടില്ല…
ചെലപ്പോ ചാച്ചൻ പറഞ്ഞപോലെ കാൾ കണക്ട് ആയി കാണില്ല..ഞാൻ ഫോൺ മാറ്റി വെച്ചിട്ട്..അവിടെ കിടന്ന ഒരു കസേരയിൽ കേറി ഇരുന്ന് അവിടെയിരുന്നു ഒരു റുബിക്‌സ് ക്യൂബ് എടുത്ത് റെഡി ആക്കാൻ
💬 Comments
View all comments