Chapter Title : അവള്‍ ശ്രീലക്ഷ്മി 2 [Devil With a Heart]
തുടങ്ങി...ഒരു സൈഡ് ശെരിയാക്കുമ്പോഴേക്ക് വേറെ സൈഡ് കുളം ആവും..ഞാൻ അതും തിരിച്ചോണ്ടിരുന്നു
"പണ്ടാരം പിടിക്കാൻ ഇത് കണ്ട് പിടിച്ചവനെ തലമണ്ട തല്ലിപൊളിക്കണം...ഓരോരോ സാമാനങ്ങൾ കണ്ടുപിടിച്ച് വെക്കും മനുഷ്യനെ പ്രാന്താക്കാൻ..കോപ്പ്" ഞാൻ അതും പറഞ്ഞ് തിരിച്ച് അത് ടേബിളിൽ തന്നെ വെച്ചിട്ട് റൂം വിട്ട് പുറത്തിറങ്ങി അവിടെയുള്ള ദിവാങ്കോട്ടിൽ കയറി കിടന്നതും മുമ്പത്തേതിന്‍റെ ബാക്കി ഉറക്കം എന്നെ പിടികൂടി
ഇടക്കെപ്പോഴോ കവിളിൽ ചെറിയൊരു തണുപ്പ് അറിഞ്ഞപ്പോഴാണ് ഞാൻ ഉണർന്നത്..ഞാൻ കണ്ണുതുറന്നു നോക്കുമ്പോ എന്‍റെ മുഖത്തിന് നേരെ മുകളിലായി നനഞ്ഞ മുടി നിവർത്തി ഇട്ടുകൊണ്ട് എന്നെ നോക്കി ചിരിച്ച് ശ്രീ നിൽക്കുന്നു ലൈറ്റ് റോസ് കളർ ടിഷർട്ടും മുട്ടുവരെ മാത്രം ഇറക്കമുള്ളൊരു പാവാടയുമാണ് അവളുടെ വേഷം..കുളിച്ച് ഇറങ്ങി വന്ന കോലമാണ്…
"നിനക്ക് എവിടെ കിടക്കുന്നു ഇത്ര ഉറക്കം.."അതും പറഞ്ഞവൾ എന്നെ കളിയാക്കി ചിരിച്ചു
ഞാൻ അത് മൈൻഡ് ആക്കാതെ തിരിഞ്ഞു കിടന്നു..അല്പം കഴിഞ്ഞപ്പോ എന്‍റെ പുറത്തൂടെ എന്തോ ഇഴയുന്നപോലെ തോന്നി..പിന്നീട് പഞ്ഞിക്കെട്ട് പോലെ എന്തോ ഒന്ന് പുറത്ത് അമര്ന്നു..
ഞാൻ ഒരു സംശയത്തിൽ തിരിഞ്ഞു കിടന്നപ്പോ...ശ്രീ എന്നോട് വീണ്ടും അടുത്ത് കിടക്കുന്നു…ഉറക്കം പോയിരുന്നു ഞാനൊന്ന് മൂരി നിവര്‍ന്നു
"ചാച്ചനും ജാനിയമ്മേം..?"നേരെ അവള്‍ നോക്കി കിടന്ന് കൊണ്ട് ചോദിച്ചു
"അവര് പോയിട്ടിപ്പൊ മണിക്കൂർ കുറച്ചായി.." ശ്രീ അത് പറഞ്ഞപ്പോ മുഖത്തൊരു ചിരി..പക്ഷെ ആ ചിരിയിൽ മറ്റെന്തോ ഉദ്ദേശം കൂടെയില്ലേ എന്നെനിക്ക് സംശയം തോന്നി
"ശേയ്..ഞാൻ അത്രേം നേരം ഉറങ്ങിയോ….?" ചെറുതായി മയങ്ങിയിട്ടെ ഉള്ളു എന്ന കരുതിയ എനിക്ക് തെറ്റി
"കൊള്ളാം..ഇങ്ങനെ പോയ...നീയെന്നെ കെട്ടിയ ഞാൻ കഷ്ടത്തിലാവൂലോ ചെക്കാ.."അവളെന്തൊ അർത്ഥം വെച്ച് പറഞ്ഞത്
💬 Comments
View all comments