Chapter Title : അവള്‍ ശ്രീലക്ഷ്മി 2 [Devil With a Heart]
തുറന്നു..
അവർ തന്നെ ആയിരുന്നു…
"താമസിക്കുമെന്ന്...ശ്രീ പറഞ്ഞല്ലോ നേര്ത്തെ കഴിഞ്ഞോ ചാച്ചാ.."ഞാൻ ചോദിച്ചു
"എന്തെടാ..സമയം 10 മണി ആയത് അറിയില്ലേ…?? ഇനീം വരാൻ വൈകണമായിരുന്നോ!!!??"ജാനിയമ്മ വീണ്ടുമാ അര്‍ഥം വെച്ചുള്ള സംസാരം ...സത്യത്തിൽ ജാനിയമ്മ അങ്ങനെ പ്രതികരിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.. സാധരണ ജാനിയമ്മ എന്നോട് സംസാരിക്കുമ്പോലെ അല്ലായിരുന്നു അത്..
ജാനിയമ്മ അകത്തേക്ക് കയറിപോയപ്പോ ചാച്ചൻ പിറകെ അതും കേട്ടുകൊണ്ട് തന്നെ കയറി വന്നു..ഞാൻ ചാച്ചനെ നോക്കി ഒന്ന് ചിരിച്ചു..എന്നെ സമാധാനിപ്പിക്കണോ അതോ എന്നോട് സംസാരിക്കണോ എന്ന് അറിയാതെ ആകെ ഒരു കുഴങ്ങിയ ഭാവം...ചാച്ചൻ വിളറിയ ഒരു ചിരി ചിരിച്ചു നടന്നു പോകുമ്പോ എന്‍റെ തോളിൽ ഒരു കൈകൊണ്ട് ഒന്ന് തട്ടി…
തനിക്കിതിൽ ഇടപെടാൻ കഴിയില്ല എന്നുള്ളൊരു അർത്ഥം ആ തട്ടിൽ ഉണ്ടായിരുന്നോ??
ആ സംഭവം എന്നെ വല്ലാണ്ട് അലട്ടിയിരിക്കുന്നു...ചിന്തകൾ കുമിഞ്ഞു കൂടി കുറച്ചു നാളുകളായി അധികം ശ്രദ്ധ കൊടുക്കാതിരുന്ന കാര്യങ്ങൾ കണ്മുന്നില്ലേക്ക് ഓടി വന്നുകൊണ്ടിരുന്നു…
ഹാളിൽ കിടന്ന സോഫ സെറ്റിയുടെ ഒരു മൂലക്ക് ഞാനിരുന്ന് ആലോചിച്ചു കൂട്ടി.. എന്‍റെ കണ്ണിന് മുൻപിലൂടെ മറഞ്ഞുപോയ ഒരുപക്ഷേ ഞാൻ കാണാതെപോയ കാഴ്ചകൾ...ഇടക്ക് പലപ്പോഴായി തോന്നിയ സംശയങ്ങൾ..സംശയങ്ങൾ മുഴുവൻ തീർക്കണം!! മനസ്സിൽ ഉറപ്പിച്ചു.
ഇന്നത്തെ ദിവസം നടന്ന കാര്യങ്ങളെല്ലാം ഞാനൊന്ന് പിന്നോട്ടോടിച്ച് ആലോചിച്ചുകൊണ്ടിരുന്നു...ജാനിയമ്മ എന്നോട് സംസാരിച്ചത് മുഴുവൻ മനസ്സിലിട്ട് ഒരിക്കൽ കൂടെ കേട്ടു…
ശെരിയാണ്..എന്തോ ഒരു കരട് ആ മനസ്സിൽ കയറികൂടിയിരിക്കുന്നു...ഇത്ര നാളും ഞാൻ കേട്ടിട്ടില്ലാത്ത പോലെ മുനവെച്ച സംസാരവും നോട്ടവും
.
.
.
.
.
കുറച്ച് നേരം അവിടെ ഇരുന്നിട്ട് മനസ്സിലൊരോന്ന് കണക്ക്കൂട്ടികൊണ്ട് അവിടെനിന്നും ഇറങ്ങി..ഇനിയും അവിടെ
💬 Comments
View all comments